ഇന്ത്യൻ റെയിൽവേയില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം ഒഴിവുകളികള്‍; തുടക്ക ശമ്പമ്പളം 25,000

0 809

ഇന്ത്യൻ റെയിൽവേയില്‍ പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം.  25,000 രൂപ തുടക്ക ശമ്പളമായി ലഭിക്കുക. ചരിത്രത്തിലെ ഏറ്റവും വലിയ നിയമനത്തിന് ഇന്ത്യൻ റെയിൽവേ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ടിക്കറ്റ് കളക്ടർ, ക്ലാർക്ക് കം ടൈപ്പിസ്റ്റ്, റിസർവേഷൻ ക്ലാർക്ക്, ഹെൽപ്പർ, ട്രെയിൻസ് ക്ലാർക്ക്, ടിക്കറ്റ് ക്ലാർക്ക്, അക്കൗണ്ട് അസിസ്റ്റന്റ്, സ്റ്റാഫ് നേഴ്സ്, ഫാർമസിസ്റ്, ലാബ് അസിസ്റ്റന്റ്, ടെക്‌നിഷ്യൻസ്, തുടങ്ങി നിരവധി തസ്‌തികകളിലേയ്ക്കാണ് അപേക്ഷ ക്ഷിണിച്ചിരിക്കുന്നത്‌. ആകെ ഒരു ലക്ഷത്തി മുപ്പതിനായിരം ഒഴിവുകൾ ഉണ്ട്. ഇതിൽ ഒരു ലക്ഷത്തോളം ഒഴുവുകളിലേക്ക് പത്താം ക്ലാസ് (SSLC) ജയം ആണ് യോഗ്യത. ബാക്കി ജനറൽ തസ്തികകളിലേക്ക് ഡിഗ്രിയും ആണ് യോഗ്യത.

ലെവൽ 1 തസ്തികയ്ക്ക് (ഒരു ലക്ഷത്തോളം ഒഴിവുകൾ ഉള്ളവ) തുടക്ക ശമ്പളം 25,000 രൂപയോളവും. NTPC തസ്തികൾക്ക് (അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ടിക്കറ്റ് കളക്ടർ, ക്ലാർക്ക് മുതലായവ).. തുടക്ക ശമ്പളം 35.000 രൂപയും ലഭിക്കുന്നു. റെയിൽവെ ജീവനക്കാർക്ക് ലഭിക്കുന്ന ഒട്ടനേകം ആനുകൂല്യങ്ങളും – സൗജന്യ യാത്രാ അലവൻസ്, ഉന്നത വിദ്യാഭ്യാസത്തിന് സ്റ്റഡി ലീവ്, കുടുംബാംഗങ്ങൾക്കുൾപ്പെടെ സൗജന്യ മെഡിക്കൽ ഫെസിലിറ്റി, മക്കൾക്ക് സ്കൂൾ, കോളേജ് ഫെസിലിറ്റി, താമസ സൗകര്യം – തുടങ്ങിയവയും കൂടാതെ ഉയർന്ന പ്രമോഷൻ സാധ്യതയും ഈ തസ്തികകളുടെ പ്രത്യേകതയാണ്. എഴുത്ത് പരീക്ഷയിലൂടെയാണ് തെരെഞ്ഞെടുപ്പ്. പരീക്ഷ മലയാളത്തിലും  എഴുതാവുന്നതാണ്.

ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തിയ്യതി: ലെവല്‍ 1: ഏപ്രിൽ 12 മറ്റ് തസ്തിയ്ക്കകളിലേതിന് സൈറ്റ് സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി വെബ്‌സൈറ്റ്/ ലിങ്കുകൾ സന്ദർശിക്കുക http://bit.ly/RRBntpchttps://goo.gl/XZrdfJhttp://rrbexams.com.ഇന്ത്യൻ റെയിൽവേയില്‍ ഇത് വരെ ഉണ്ടായ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ആണിത്.

Leave A Reply

Your email address will not be published.