Technews, Reviews , much more

നൂബിയ ആല്‍ഫാ; വാച്ച് പോലെ ധരിക്കാൻ കഴിയുന്ന സ്മാർട്ഫോണ്‍

0 228

സ്മാര്‍ട് ഫോണ്‍ എന്ന സാങ്കേതിക ഉത്പന്നത്തെ ഇന്ന് വിവിധ രൂപങ്ങളിലും ഭാവങ്ങളിലും, നമ്മുടെ ഇടയില്‍ കാണുവാൻ കഴിയും. രൂപം മാറുന്നതിനനുസരിച്ച് കൂടുതൽ സവിശേഷതകൾ വന്നു ചേരുന്നു. വിരൽത്തുമ്പ് ഒന്ന് ചലിപ്പിച്ചാൽ അനവധി കാര്യങ്ങളാണ് സ്മാർട്ഫോൺ വഴി ചെയ്യുവാൻ സാധിക്കുന്നത്. ഇപ്പോഴിതാ, വാച്ചുപോലെ കൈയിൽ ധരിച്ച് നടക്കാവുന്ന സ്മാർട്ഫോൺ വിപണിയിൽ എത്തിയിരിക്കുന്നു.

ഇപ്പോള്‍ അരങ്ങേറിയ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രദർശിപ്പിച്ച പരീക്ഷണ ഉപകരണങ്ങളില്‍ ഒന്നാണ് നൂബിയ കമ്പനിയുടെ ആല്‍ഫാ (Nubia Alpha), കൈയ്യില്‍ ധരിച്ച് നടക്കാവുന്ന ഒരു സ്മാർട്ട്ഫോണ്‍. ഒരു ഫിറ്റ്‌നെസ് ടെസ്റ്ററായും ഇതു ഉപയോഗിച്ച് ചുവടുകളുടെ എണ്ണമെടുക്കുകയും ഹൃദയമിടിപ്പ് അളക്കുവാനും, എത്ര കലോറി ഉപയോഗിച്ചെന്നറിയുവാനും സാധിക്കും. സാധാരണ സിം, ഇലക്ട്രോണിക് സിം എന്നിവ സ്വീകരിക്കുന്ന മോഡലും നൂബിയ വിപണയിൽ കൊണ്ടുവന്നിട്ടുണ്ട്.

ഇതിന്റെ മുഖ്യ ഡിസ്‌പ്ലെ 4 ഇഞ്ച് വലുപ്പമുള്ള ഓലെഡ് സ്‌ക്രീനാണ്. സ്‌ക്രീനിലെ കണ്ടെന്റ് കാണാൻ കഴിയുന്ന രീതിയില്‍ അഡ്ജസ്റ് ചെയ്തു വയ്ക്കാം. ടച്‌സ്‌ക്രീനിന്റെ സേവനം, ആംഗ്യങ്ങളിലൂടെയുള്ള സംഭാക്ഷണം എന്നിവ ഈ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. കൈയിൽ ധരിച്ച് വാച്ച് പോലെ ഉപയോഗിക്കാവുന്ന ഒരു അടിപൊളി സ്മാർട്ഫോൺ തന്നെയാണ് ഇതും. ഇതൊരു ഫോൾഡബിൾ സ്മാർട്ഫോണാണ്. വാച്ച് പോലെ തന്നെ കൈയ്യിൽ ധരിച്ച് നടക്കാം. 

ഈ റിസ്റ്റ് ഫോണിന് രണ്ടു വലിയ ബട്ടണുകളുമുണ്ട്. ഓണ്‍-ഓഫ് ചെയ്യാനും അടുത്തത് മുൻമ്പിലത്തെ മെനുവിലേക്കു പോകാനുള്ള ബാക്ക് ബട്ടണുമാണ്. ഇവയുടെ എതിര്‍വശത്താണ് സ്പീക്കര്‍ സ്ഥാനപ്പെടുത്തിയിരിക്കുന്നത്. മുന്നിലുള്ള 5എം.പി ക്യാമറ ഉപയോഗിച്ച് തരക്കേടില്ലാത്ത സെല്‍ഫികളും എടുക്കാം. ഈ ഫോണിന്റെ പല സവിശേഷതകളും സ്മാര്‍ട് വാച്ചുകളില്‍ ലഭ്യമാണ്.

സ്‌നാപ്ഡ്രാഗണ്‍ വെയര്‍ 2100 പ്രൊസസര്‍, 1ജി.ബി റാം, 8 ജി.ബി സ്റ്റോറേജ്, 500 എം.എ.എച്ച് ബാറ്ററി. ഈ ഫോണിന്റെ പ്രധാന നേട്ടമെന്നത് ഫോൾഡബിൾ ഡിസ്‌പ്ലെയാണ്. 100,000 വളച്ചു കൈയ്യില്‍ കെട്ടാമെന്നാണ് നൂബിയ പറയുന്നത്. 510 ഡോളറാണ് ഇതിന്റെ വില (36,301രൂപ). ഈ റിസ്റ്റ് സ്മാർട്ട്ഫോണ്‍ ഏപ്രിലില്‍ വിപണിയിലെത്തും.  ഈ വെയറബിൾ സ്മാർട്ട്ഫോണിന്റെ ആദ്യ പതിപ്പ് ഒരു ബ്ലൂടൂത്ത് വേരിയന്റായിരിക്കും. ഇത് യൂറോപ്പിലും വടക്കേ അമേരിക്കയിലും ഇപ്പോൾ ലഭ്യമായിട്ടുണ്ടാകും. ഈ.എസ്.ഐ.എം വേരിയന്റ് ഡാറ്റ കണക്ടിവിറ്റി യുടെ വില 44,431 രൂപയാണ്, ഇതിന്റെ സ്വർണ്ണ നിറത്തിലുള്ള പതിപ്പിന് 52,524 രൂപയാണ്.  2016-ൽ ലെനോവോ ഒരു ഫോൾഡബിൾ ഫോൺ ഇറക്കിയിരുന്നു, അതും വാച്ച് പൊലെ ധരിക്കാവുന്ന ഒരു സ്മാർട്ഫോൺ തന്നെയാണ്.

Leave A Reply

Your email address will not be published.