ജനുവരിയില്‍ മാരുതി അവതരിപ്പിച്ച വാഗണ്‍ആര്‍ സിഎന്‍ജി മോഡലുകളുടെ വിലവിവരങ്ങളും സവിശേഷതകളും

0 471

മാരുതി ഇന്ത്യയില്‍ പുത്തന്‍ വാഗണ്‍ആറിനെ അവതരിപ്പിച്ചത് ജനുവരിയിലാണ്. കാര്‍ വന്നതിന് പിന്നാലെ ഹിറ്റായി. നിലവില്‍ മൂന്നുമാസം വരെ കാത്തിരിക്കണം വാഗണ്‍ആര്‍ ബുക്ക് ചെയ്താല്‍ കിട്ടാന്‍. പ്രാരംഭ വാഗണ്‍ആര്‍ LXi 1.0 ലിറ്റര്‍ മോഡല്‍ വില്‍പ്പനയ്ക്ക് വരുന്നത് 4.19 ലക്ഷം രൂപയ്ക്കാണ് . ഔദ്യോഗിക അവതരണ സമയത്ത് വാഗണ്‍ആര്‍ സിഎന്‍ജി പതിപ്പ് മാത്രം നിരയിലുണ്ടായിരുന്നില്ല. എന്നാല്‍ വാഗണ്‍ആര്‍ വരിക്കുന്ന തകര്‍പ്പന്‍ വിജയം കണ്ട് ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പിനെ കൊണ്ടുവരാനുള്ള പുറപ്പാടിലാണ് കമ്പനി ഇപ്പോള്‍. പ്രാരംഭ LXi, LXi (O) വകഭേദങ്ങളില്‍ മാത്രമെ വാഗണ്‍ആര്‍ 1.0 ലിറ്റര്‍ പെട്രോള്‍ – സിഎന്‍ജി ഒരുങ്ങുകയുള്ളൂ.

4.85 ലക്ഷം രൂപ വില LXi മോഡല്‍ കുറിക്കും. താരതമ്യേന ഉയര്‍ന്ന LXi (O) മോഡല്‍ 4.90 ലക്ഷം രൂപയ്ക്കാകും വില്‍പ്പനയ്‌ക്കെത്തുക. സാധാരണ പെട്രോള്‍ വാഗണ്‍ആറിനെ അപേക്ഷിച്ച് 75,000 രൂപയോളം സിഎന്‍ജി പതിപ്പിന് കൂടുതലാണ്.

പുതിയ വാഗണ്‍ആര്‍ സിഎന്‍ജി സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, മാഗ്മ ഗ്രെയ് നിറങ്ങള്‍ മാത്രമെ  ലഭ്യമാവുകയുള്ളൂ. മാരുതിയുടെ K10B 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഹാച്ച്ബാക്കില്‍ തുടിക്കും. എഞ്ചിന് 5,500 rpm -ല്‍ 67 bhp കരുത്തും 3,500 rpm -ല്‍ 90 Nm torque ഉം സൃഷ്ടിക്കാന്‍ ശേഷിയുണ്ട് .അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേന മുന്‍ ചക്രങ്ങളിലേക്കാണ് എഞ്ചിന്‍ കരുത്തെത്തുക. പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് സിഎന്‍ജി മോഡലില്‍ കരുത്തുത്പാദനം ഒരല്‍പ്പം കുറയും. സിഎന്‍ജി പതിപ്പിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കാന്‍ കമ്പനി തയ്യാറാവില്ല.

രൂപത്തിലും ഭാവത്തിലും ഒരുപാട് മാറ്റങ്ങള്‍ കൊണ്ടാണ് പുതിയ വാഗണ്‍ആര്‍ അണിനിരക്കുന്നത്. 3,655 mm നീളവും 1,620 mm വീതിയും 1,675 mm ഉയരവും ഹാച്ച്ബാക്കിനുണ്ട്. വീല്‍ബേസ് 2,435 mm (മുന്‍തലമുറയെക്കാള്‍ 35 mm കൂടുതല്‍). സ്വിഫ്റ്റ്, ബലെനോ, ഇഗ്നിസ് മോഡലുകള്‍ പങ്കിടുന്ന HEARTECT പ്ലാറ്റ്‌ഫോമാണ് പുതിയ വാഗണ്‍ആറിനും അടിത്തറ.

അതുകൊണ്ട് തന്നെ 65 കിലോയോളം ഭാരം വാഗണ്‍ആറിന് കുറഞ്ഞു. പ്രാരഭ വാഗണ്‍ആര്‍ LXi മോഡല്‍ 805 കിലോ ഭാരം മാത്രമെ കുറിക്കുന്നുള്ളൂ. പിന്നിലേക്ക് വലിഞ്ഞ സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പ്, ക്രോം ആവരണമുള്ള വീതികൂടിയ ഗ്രില്ല്, സെന്‍ട്രല്‍ എയര്‍ഡാം ഇടംകണ്ടെത്തുന്ന വലിയ ബമ്പര്‍ എന്നിവയെല്ലാം വാഗണ്‍ആറിന് പുതിയ ന്റെ പുതിയ സവിശേഷതകളാണ്.
.

അകത്തളത്തിലും പരിഷ്‌കാരങ്ങള്‍ ധാരാളമുണ്ട്. ഇരട്ട നിറമാണ് ക്യാബിന്. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഉയര്‍ന്ന വകഭേദങ്ങളിലെ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും
വാഗണ്‍ആറിനെ കൂടാതെ എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പിനെയും വിപണിയില്‍ മാരുതി അവതരിപ്പിക്കും. ഈ വര്‍ഷാവസാനം എര്‍ട്ടിഗ സിഎന്‍ജി പതിപ്പിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

 

Leave A Reply

Your email address will not be published.