Technews, Reviews , much more

റെയില്‍വേ യാത്രക്കാര്‍ക്ക് സുഗമമായ ഡിജിറ്റല്‍ പേയ്‌മെന്റ് അനുഭവത്തിന് ഇനിമുതല്‍ ‘ഐ.ആർ.സി.ടി.സി ഐപെയ്’

0 307

ഇന്ത്യൻ റയിൽവേ കാറ്ററിങ്, ടൂറിസം, ഓൺ ലൈൻ ടിക്കറ്റിങ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ‘ഐ.ആർ.സി.ടി.സി ഐപെയ്’ എന്ന പേരിൽ സ്വന്തമായി പേയ്മെന്റ് അഗ്രഗേറ്റർ ആരംഭിച്ചിട്ടുണ്ട്. ഐ.ആർ.സി.ടി.സി ഈ പരിശ്രമം  റെയിൽവേ യാത്രക്കാർക്ക് സുഗമമായ ഡിജിറ്റൽ പേയ്മെന്റ് അനുഭവം നൽകും എന്നാണ് വ്യക്തമാക്കുന്നത്‌.

ഐ.ആർ.സി.ടി.സി ഐപേയുടെ വിക്ഷേപണത്തോടനുബന്ധിച്ച് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് ഡാർഡ്, യു പി ഐ – യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്, ഇന്റർനാഷണൽ കാർഡ് തുടങ്ങിയ എല്ലാ പെയ്മെന്റ് ഓപ്ഷനുകളും യാത്രക്കാർക്കുണ്ടെങ്കിലും മൂന്നാം കക്ഷി പ്ലാറ്റ്ഫോം ആവശ്യമില്ല. ഐ.ആർ.സി.ടി.സി പ്രീപെയ്ഡ് കാർഡ്, വാലറ്റ്, ഓട്ടോ ഡെബിറ്റ് എന്നിവയും ഉടൻ ലഭ്യമാകും.

 

ഈ ടിക്കറ്റിങ് നീക്കത്തെ പേയ്മെന്റ് അടക്കുമ്പോൾ തടസം സൃഷ്ടിക്കുന്നത് ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം ഒരു ഓൺലൈൻ ഇടപാട് പരാജയപ്പെടുകയോ മറ്റേതെങ്കിലും തകരാർ സംഭവിക്കുകയോ ചെയ്താൽ ഐ.ആർ.സി.ടി.സി ബാങ്കുമായി സമ്പർക്കം പുലർത്താൻ കഴിയും, പകരം ഇന്റർമീഡിയറ്റ് സ്രോതസ്സിനെ ആശ്രയിച്ചാൽ, സാധാരണഗതിയിൽ ഈ പ്രക്രിയ തടസ്സപ്പെടും, കമ്പനി അറിയിച്ചു.

ഈ ലോഞ്ചോടുകൂടി ഐ.ആർ.സി.ടി.സി പറയുന്നത്‌ മറ്റ് കച്ചവട ബിസിനസുകാർക്കും കസ്റ്റമൈസ്ഡ് പേയ്മെന്റ് ഓപ്ഷനുകൾ നൽകാമെന്നാണ്. ഇതിന് പിന്തുണ നൽകുന്നത് ഐ.ആർ.സി.ടി.സി ടെക്നോളജി പങ്കാളിയായ ഡൽഹി എം.എം.എ.ഡി കമ്മ്യൂണിക്കേഷനാണ്.

നേരത്തെ തന്നെ ഇന്ത്യൻ റയിൽവെയിൽ ഇതിനോടകം തന്നെ പല സാങ്കേതികതയും അവതരിപ്പിച്ചിട്ടുണ്ട്. ഭക്ഷണവിതരണം മുതൽ ടിക്കറ്റ് ചാർജിങ് വരെ നല്ല
രീതിയിൽ സാങ്കേതികമായി അവതരിപ്പിച്ച് ഒരു മികച്ച മുന്നേറ്റമാണ് ഇന്ത്യൻ റയിൽവെ സാധ്യമാക്കുന്നത്. ഈ പുതിയ ഐപേയ് സംവിധാനം അവതരിപ്പിച്ചതോടുകൂടി ഐ.ആർ.സി.ടി.സി സാങ്കേതികതയിൽ ഒരു ചുവട് മുന്നിലാണ്.

Leave A Reply

Your email address will not be published.