14.38 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ടാറ്റ ഹെക്‌സ എത്തി

0 129

2019 ടാറ്റ ഹെക്‌സ 14.38 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വിപണിയില്‍ എത്തി.ഇക്കുറി ഹെക്‌സയില്‍ XE വകഭേദമില്ല. ഇനി മുതല്‍ XM വകഭേദത്തില്‍ തുടങ്ങും വിപണിയിലെ ഹെക്‌സ നിര. ഉയര്‍ന്ന XM, XMA, XM പ്ലസ് വകഭേദങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും നല്‍കിയാണ് 2019 ഹെക്‌സയെ കമ്പനി വില്‍പ്പനയ്ക്ക് കൊണ്ടുവരുന്നത്.


പഴയ 5.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ പുതിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് വഴിമാറി.എസ്‌യുവിയില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന്റെ ഭാഗമായി ആന്‍ട്രോയ്ഡ് ഓട്ടോ, പത്തു സ്പീക്കര്‍ ജെബിഎല്‍ ശബ്ദ സംവിധാനം മുതലായ സജ്ജീകരണങ്ങള്‍  ഒരുങ്ങും.

അടുത്തിടെ ടാറ്റ അവതരിപ്പിച്ച ടിയാഗൊ XZ പ്ലസ് വകഭേദത്തിലും ഇതേ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഇടംപിടിക്കുന്നത്. XT, XTA, XTA 4×4 മോഡലുകളില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് വലുപ്പം പിന്നെയും കൂടും.

ഈ മോഡലുകളുടെ സവിശേഷതയാണ് പുതിയ ഇരട്ട നിറപ്പതിപ്പുകള്‍. ഇനി മുതല്‍ എസ്‌യുവിയുടെ മേല്‍ക്കൂരയ്ക്ക് പ്രത്യേക ഇന്‍ഫിനിറ്റി ബ്ലാക്ക്, ടൈറ്റാനിയം ഗ്രെയ് നിറങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനാവും. ഹെക്‌സയില്‍ അര്‍ബന്‍ ബ്രോണ്‍സ്, അരിസോമ ബ്ലൂ, സ്‌കൈ ഗ്രെയ്, ടംങ്‌സ്റ്റണ്‍ സില്‍വര്‍, പേള്‍ വൈറ്റ് എന്നീ സ്റ്റാന്‍ഡേര്‍ഡ് നിറങ്ങളും ലഭ്യമാണ്. 9 ഇഞ്ചാണ് ഡയമണ്ട് കട്ട് അലോയ് വീലുകളുടെ വലുപ്പം. അതേസമയം പ്രാരംഭ, ഇടത്തരം വകഭേദങ്ങള്‍ക്ക് 16 ഇഞ്ച് ചാര്‍ക്കോള്‍ ഗ്രെയ് അലോയ് വീലുകളാണ് ടാറ്റ നല്‍കുന്നത്. 4,788 mm നീളവും 1,903 mm വീതിയും 1,791 mm ഉയരവും ഹെക്സയ്ക്കുണ്ട്. വീല്‍ബേസ് 2,850 mm. ഗ്രൗണ്ട് ക്ലിയറന്‍സ് 200 mm.

 

ഏഴു സീറ്റര്‍ ഘടനയിലാണ് ഹെക്സ വകഭേദങ്ങള്‍ മുഴുവന്‍ അണിനിരക്കുന്നത്. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എസ്‌യുവില്‍ തുടിക്കുന്നു. വരിക്കോര്‍ 320, വരിക്കോര്‍ 400 എന്നിങ്ങനെ രണ്ടു ട്യൂണിംഗ് നിലകളില്‍ എഞ്ചിന്‍ പതിപ്പുകള്‍ തിരഞ്ഞെടുക്കാം. 150 bhp കരുത്തും 320 Nm torque ഉം വരിക്കോര്‍ 320 എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും


വരിക്കോര്‍ 400 എഞ്ചിന്‍ കുറിക്കുക 156 bhp കരുത്തും 400 Nm torque ഉം. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഹെക്സയിലുണ്ട്. അതേസമയം 4×4 ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം മാനുവല്‍ ഗിയര്‍ബോക്സുള്ള വരിക്കോര്‍ 400 പതിപ്പില്‍ മാത്രമെയുള്ളൂ. എബിഎസ്, ഇബിഡി, എഞ്ചിന്‍ ഇമൊബിലൈസര്‍, സെന്‍ട്രല്‍ ലോക്കിംഗ്, ചൈല്‍ഡ് സേഫ്റ്റി ലോക്ക്, പവര്‍ ഡോര്‍ ലോക്ക്, ഹെഡ്‌ലാമ്പ് ബീം അഡ്ജസ്റ്റര്‍, സൈഡ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷാന്‍ കണ്‍ട്രോള്‍ എന്നിങ്ങനെ നീളും ഹെക്സാ വിശേഷങ്ങള്‍.

Leave A Reply

Your email address will not be published.