‘വലിയ’ ഹാരിയറുമായി ടാറ്റ എത്തുന്നു

0 116

2019 ജനീവ മോട്ടോര്‍ ഷോ ഇങ്ങടുത്തു എത്തിയിരിക്കുകയാണ്‌. നാലു നിര്‍ണായക മോഡലുകളെയാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ ജനീവയില്‍ കാഴ്ച്ചവെക്കുക. പ്രീമിയം ഹാച്ച്ബാക്ക് ആള്‍ട്രോസ് ഇതിലൊന്നില്‍പ്പെടും. രണ്ടാമത്തെ അവതാരം പുതിയ ഏഴു സീറ്റര്‍ ഹാരിയര്‍ എസ്‌യുവിയാണ് (H7X). ഇക്കാര്യം സ്ഥിരീകരിച്ച് എസ്‌യുവിയുടെ ആദ്യ ടീസര്‍ ടാറ്റ പുറത്തുവിട്ടു. ഹാരിയറിന്റെ വലിയ ഏഴു സീറ്റര്‍ പതിപ്പായി പുതിയ എസ്‌യുവി ടാറ്റ നിരയില്‍ അവതരിക്കും.

ഹാരിയറിന്റെ രൂപഭാവം പ്രതീക്ഷിക്കാമെങ്കിലും പിന്നഴകില്‍ ഡിസൈന്‍ പരിഷ്‌കാരങ്ങളുണ്ടാവും മോഡലില്‍. എസ്‌യുവിക്ക് ബോക്‌സി ഘടന സമര്‍പ്പിക്കുന്നതില്‍ പരന്ന മേല്‍ക്കൂര നിര്‍ണായകമാവും. ഹാരിയറിനെ അപേക്ഷിച്ച് H7X -ല്‍ വലിയ പിന്‍ വിന്‍ഡ്ഷീല്‍ഡാണ് ഒരുങ്ങുന്നത്.

മേല്‍ക്കൂരയില്‍ സ്ഥാപിച്ച സ്‌പോയിലറില്‍ ഷാര്‍ക്ക് ഫിന്‍ ആന്റീനയും കാണാം. എന്തായാലും കൂടുതല്‍ പക്വതയും ഗൗരവവും H7X പതിപ്പ് അവകാശപ്പെടുമെന്ന് കാര്യം ഉറപ്പായി. മോഡലിന് റൂഫ് റെയിലുകളും വലിയ 18 ഇഞ്ച് അലോയ് വീലുകളും എസ്‌യുവി പ്രതിച്ഛായ ഉയര്‍ത്തും

ബൂട്ട് ലിഡ് ഡിസൈനിലും പരിഷ്‌കാരങ്ങളുണ്ട്. ഹാരിയര്‍ പുറത്തുവരുന്ന OMEGA ആര്‍കിടെക്ച്ചര്‍ തന്നെയാവും പുതിയ മോഡല്‍ പങ്കിടുക. ആകാരയളവിലും ചെറിയ മാറ്റങ്ങള്‍ പുതിയ H7X കുറിക്കും. വീല്‍ബേസ് അളവ് മാറില്ലെങ്കിലും 62 mm അധിക നീളം എസ്‌യുവിക്കുണ്ട്. മൂന്നാംനിര സീറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ വേണ്ടിയാണിത്. ഹാരിയറിനും ആള്‍ട്രോസിനും ശേഷം ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യം പിന്തുടരുന്ന മൂന്നാമത്തെ മോഡലായി H7X അറിയപ്പെടും. അതേസമയം അകത്തളത്തില്‍ ഏറെക്കുറെ ഹാരിയര്‍ തന്നെയായിരിക്കും മോഡല്‍.

മൂന്നാംനിര സീറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ വേണ്ടിയാണിത്. ഹാരിയറിനും ആള്‍ട്രോസിനും ശേഷം ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യം പിന്തുടരുന്ന മൂന്നാമത്തെ മോഡലായി H7X അറിയപ്പെടും. അകത്തളത്തില്‍ ഏറെക്കുറെ ഹാരിയര്‍ തന്നെയായിരിക്കും മോഡല്‍.ഒപ്പം മൂന്നാംനിരയിലെ യാത്രക്കാര്‍ക്കായി ഒരുപിടി പുത്തന്‍ സൗകര്യങ്ങള്‍ എസ്‌യുവിയില്‍ കൂടുതല്‍ പ്രതീക്ഷിക്കാം. എസി വെന്റുകള്‍, യുഎസ്ബി ചാര്‍ജ്ജിംഗ് പോര്‍ട്ട്, സീറ്റ് റിക്ലൈനറുകള്‍, കപ്പ് ഹോള്‍ഡറുകള്‍ മുതലായ സജ്ജീകരണങ്ങള്‍ മൂന്നാംനിരയിലുണ്ടാവും

എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളുണ്ടായിരിക്കില്ല. ഹാരിയറിലെ ക്രൈയോട്ടെക്ക് എഞ്ചിന്‍ യൂണിറ്റ് H7X -നും തുടിപ്പേകും. നിലവില്‍ 140 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാന്‍ 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് ഡീസല്‍ എഞ്ചിന് ശേഷിയുണ്ട്. എന്നാല്‍ പുതിയ H7X, 170 bhp വരെ കരുത്തുത്പാദനം കുറിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു

ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മോഡലില്‍ ഒരുങ്ങുകയുള്ളൂ.യാത്രക്കാരുടെ സുരക്ഷയ്ക്കായി എസ്യുവില്‍ ഇരട്ട എയര്‍ബാഗുകള്‍, ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ/സെന്‍സറുകള്‍, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇഎസ്പി, ലാന്‍ഡ് റോവറിലുള്ളതിന് സമാനമായ ടെറൈന്‍ മാനേജ്മെന്റ് സംവിധാനം എന്നിങ്ങനെ ഉണ്ട്‌.

ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, മഹീന്ദ്ര ആള്‍ട്യുറാസ് G4 തുടങ്ങിയ മോഡലുകളുമായാണ് ടാറ്റ H7X മത്സരിക്കുക

Leave A Reply

Your email address will not be published.