ഉപയോക്താക്കള്‍ക്ക് ഇനി ക്രോം ബ്രൗസറില്‍ ഡീഫോള്‍ട്ട് ഭാഷ മാറ്റാം; എങ്ങനെ എന്ന് നോക്കാം

0 187

ഇന്റര്‍നെറ്റ് ബ്രൗസര്‍ രംഗത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒരു ബ്രൗസര്‍ ആണ് ഗൂഗിള്‍ ക്രോം. ഇപ്പോള്‍ വീണ്ടും പുതിയ മാറ്റങ്ങളുമായി സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിന്റെ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോം എത്തിയിരിക്കുകയാണ്.

ക്രോം ബ്രൗസറില്‍ ഇനിമുതല്‍ ഉപയോക്താക്കള്‍ക്ക് ഡീഫോള്‍ട്ട് ഭാഷ മാറ്റാന്‍ കഴിയും. അത് എങ്ങനെയാണെന്നു നോക്കാം. അതിനായി ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ നിങ്ങളുടെ ഉപകരണത്തില്‍ ആവശ്യമാണ്. അതിനു ശേഷം ഈ ഘട്ടങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 1: സ്റ്റാര്‍ട്ട് മെനു അല്ലെങ്കില്‍ ലോഞ്ചര്‍ ഉപയോഗിച്ച് ഗൂഗിള്‍ ക്രോം നിങ്ങളുടെ പിസിയില്‍ അല്ലെങ്കില്‍ മാക്കില്‍ ലോഞ്ച് ചെയ്യുക. വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് ഷോര്‍ട്ട്കട്ട് ബട്ടണ്‍ അല്ലെങ്കില്‍ സ്റ്റൊര്‍ട്ട്മെനുവില്‍ പോയി ഗൂഗിള്‍ ക്രോം തുറക്കാവുന്നതാണ്. കൂടാതെ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ക്രോമിനായി തിരയാനാകും. ലോഞ്ചര്‍ അല്ലെങ്കില്‍ ഡോക് ഉപയോഗിച്ച് മാക് ഉപയോക്താക്കള്‍ ബ്രൗസര്‍ ആക്സസ് ചെയ്യാവുന്നതാണ്.

സ്റ്റെപ്പ് 2: ഇനി ക്രോം വിന്‍ഡോയുടെ മുകളില്‍ വലതു കോണില്‍ കാണുന്ന മെനു ബട്ടണില്‍ പോകുക. അവിടെ മൂന്നു തിരശ്ചീന ഡോട്ടുകള്‍ കാണാം.

സ്റ്റെപ്പ് 3: തുടര്‍ന്ന് ഡ്രോപ്പ്-ഡൗണ്‍മെനു ഓപ്ഷനുകളില്‍ നിന്ന് ‘സെറ്റിംഗ്സ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അത് അല്ലെങ്കില്‍ ക്രോം സെറ്റിംഗ്സ് തുറക്കാനായി ഉപയോക്താക്കള്‍ക്ക് അഡ്രസ് ബാറില്‍ ‘chrome://settings/’ എന്ന് ടൈപ്പ് ചെയ്യാം.

സ്റ്റെപ്പ് 4: സെറ്റിംഗ്സ് മെനുവിന്റെ താഴേക്ക് സ്‌ക്രോള്‍ ചെയ്ത് ‘Advance Option’ കണ്ടെത്തി ക്ലിക്ക് ചെയ്യുക. പാസ്വേഡുകള്‍, ഓട്ടോ ഫില്‍, ഭാഷ മുതലായവ പോലുളള ഒരു അധിക ഓപ്ഷനുളള സെറ്റിംഗ്സ് മെനു പേജിന്റെ ചുവടെ ‘Advance Option’  കാണാം.

സ്റ്റെപ്പ് 5: അവിടെ ഭാഷ (Language) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇനിയും താഴേക്ക് സ്‌ക്രോള്‍ ചെയ്യുക,’Language Option’  തിരയുക, അതിനു ശേഷം താഴേക്ക് കാണുന്ന ആരോയില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 6: ഇനി ആവശ്യമുളള ഭാഷ തിരഞ്ഞെടുക്കുന്നതിന് ‘Add a language’  എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 7: ഭാഷകളുടെ പട്ടിക സ്‌ക്രോള്‍ ചെയ്യുകയോ അല്ലെങ്കില്‍ മുകളില്‍ കാണുന്ന സെര്‍ച്ച് ബാറില്‍ പേര് ടൈപ്പ് ചെയ്ത് തിരയുകയോ ചെയ്യാം.

സ്റ്റെപ്പ് 8: തിരഞ്ഞെടുക്കുന്നതിന് ഭാഷ ക്ലിക്ക് ചെയ്യുക, അതിനുശേഷം ആഡ് ബട്ടണില്‍ അമര്‍ത്തുക.

സ്റ്റെപ്പ് 9: ഇനി പുതിയ ഭാഷ ഇപ്പോള്‍ ഡീഫോള്‍ട്ട് ഭാഷ ലിസ്റ്റിന്റെ താഴെ കാണിക്കും.

സ്റ്റെപ്പ് 10: ഒന്നിലധികം ഭാഷകള്‍ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ പുതിയ ഭാഷയെ ഡീഫോള്‍ട്ടായി സജ്ജമാക്കണം.

സ്റ്റെപ്പ് 11: ഡീഫോണ്‍ട്ട് ഭാഷ സജ്ജമാക്കുന്നതിന്, ലിസ്റ്റില്‍ നിന്നും പ്രത്യേക ഭാഷയുടെ വലതു ഭാഗത്തു നിന്നും മൂന്ന് തിരശ്ചീന ഡോട്ട് ഹിറ്റ് ചെയ്യുക. അതിനു ശേഷം ‘Display Google chrome in this language’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

Leave A Reply

Your email address will not be published.