6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജുമായി നോക്കിയ 6.1 പ്ലസ്

0 75

ഇന്ത്യന്‍ വിപണിയില്‍ നോക്കിയ 6.1 പ്ലസിന്റെ പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ്. അതായത് 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്ന പുതിയ വേരിയന്റാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.18,499 രൂപയണ് ഫോണിന്റെ വില.

ഈ കമ്പനിയുടെ ഓണ്‍ലൈന്‍ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫോണ്‍ ലഭ്യമാകുന്നതാണ്. മാര്‍ച്ച് ഒന്നു മുതല്‍ ഫോണ്‍ ഓഫ്ലൈന്‍ സ്റ്റോറുകള്‍ വഴി വാങ്ങാം. ഈ മാസം ആദ്യം എച്ച്എംഡി ഗ്ലോബല്‍ ഹൈ-എന്‍ഡ് മോഡലുകളായ നോക്കിയ 6.1 പ്ലസ്, നോക്കിയ 5.1 പ്ലസ് എന്നീ ഫോണുകള്‍ വിപണിയില്‍ ഇറക്കുമെന്നു സൂചിപ്പിച്ചിരുന്നു. അതേസമയം, നോക്കിയ 6.1 പ്ലസ് 6ജിബി റാം, 64ജിബി സ്റ്റോറേജ് എന്നിവയില്‍ എത്തുമെന്നു പ്രതീക്ഷിക്കാം. അതു പോലെ നോക്കിയ 5.1 പ്ലസ് രണ്ട് വേരിയന്റിലാണ് എത്തുക. ഒന്ന് 4ജിബി റാം 64ജിബി സ്റ്റോറേജ് മറ്റൊന്ന് 6ജിബി റാം, 64ജിബി സ്റ്റോറേജ് എന്നിങ്ങനെയാണ് എത്തുന്നത്.

ഫോണ്‍ മൂന്നു നിറങ്ങളില്‍ ലഭ്യമാണ്. ഗ്ലാസ് ബ്ലാക്ക്, ഗ്ലാസ് വൈറ്റ്, ഗ്ലാസ് മിഡ്നൈറ്റ് ബ്ലൂ എന്നിങ്ങനെയാണ് ലഭ്യമായ നിറങ്ങള്‍. എയര്‍ടെല്ലില്‍ നിന്നും 2000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ നോക്കിയ 6.1 പ്ലസ് 6ജിബി റാമിന് ലഭ്യമാണ്. കൂടാതെ 12 മാസത്തേക്ക് 240 ജിബി ഡേറ്റ 199 രൂപ, 249 രൂപ, 448 രൂപ എന്നീ റീച്ചാര്‍ജ്ജുകളില്‍ ലഭ്യമാണ്.

5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് നോച്ച് ഡിസ്പ്ലേയാണ് നോക്കിയ 6.1 പ്ലസിന്. 2280×1080 പിക്സല്‍ റസൊല്യൂഷനാണ് ഫോണിന്. ഫോണില്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 636 SoC
പ്രോസസറാണ് ഉളളത്‌. ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ട്ഫോണാണ് ഇത്, കൂടാതെ ആന്‍ഡ്രോയിഡ് 9 പൈ അപ്ഡേറ്റ് ലഭിക്കുകയും ചെയ്തു.

16എംപി 5എംപി റിയര്‍ ക്യാമറയും 16എംപി സെല്‍ഫി ക്യാമറയുമാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്‌. കൂടാതെ 3060എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഫോണിന് നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.