സൈക്കിളിങ്ങ് പ്രേമികള്‍ക്ക് ‘ഡൊമേന്‍’ സൈക്കിളുമായി ട്രെക്ക് ബൈസൈക്കിള്‍

0 88

ട്രെക്ക് ബൈസൈക്കിള്‍ 2019 ‘ഡൊമേന്‍’ സൈക്കിള്‍ നിരയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ട്രക്ക് ഡൊമേന്‍ AL 2, AL 3, AL 4, AL 5 എന്നീ നാലു മോഡലുകളെ കമ്പനി വിപണിയിലെത്തിച്ചു. 57,999 രൂപ പ്രാരംഭ വിലയില്‍ പുതിയ ട്രെക്ക് സൈക്കിളുകള്‍ ഷോറൂമില്‍ ലഭ്യമാവും.

തുടക്കക്കാര്‍ക്കും സൈക്കിളിങ്ങ് പ്രേമികള്‍ക്കും ഒരുപോലെ അനുയോജ്യമാകും വിധമാണ് സൈക്കിളുകളുടെ രൂപകല്‍പ്പന. 100 സീരീസ് ആല്‍ഫ അലൂമിനിയം ഫ്രെയിം സൈക്കിളുകളുടെ പ്രധാന സവിശേഷതയാണ്.

ഭാരം കുറഞ്ഞ അലൂമിനിയം ഫ്രെയിം എന്‍ഡ്യൂറന്‍സ് ജ്യോമെട്രി ഉറപ്പുവരുത്തും. അതുകൊണ്ട് തന്നെ കരുത്തും നിയന്ത്രണവും മികവുറ്റ് സമന്വയിക്കും ഡൊമേന്‍ സൈക്കിളുകളില്‍. സൈക്കിള്‍ ഫ്രെയിമിന് ആജീവനാന്ത വാറന്റിയുണ്ട്. സുഖകരമായ യാത്രയ്ക്കും സ്ഥിരതയ്ക്കും സൈക്കിളിന്റെ ഹെഡ് ട്യൂബ് കുറച്ചേറെ ഉയരത്തിലാണ് ഒരുക്കിയിരിക്കുന്നത്. വിറയല്‍ പരമാവധി കുറയ്ക്കാന്‍ ഐഎസ്ഒ സ്പീഡ് കാര്‍ബണ്‍ ഫോര്‍ക്കുകള്‍ക്ക് സാധിക്കുമെന്ന് കമ്പനി പറയുന്നു.

അതേസമയം, സൈക്കിളിങ്ങ് ഗിയറുകള്‍ ഡൊമേന്‍ സൈക്കിളുകളില്‍ വളരെ എളുപ്പം ഘടിപ്പിക്കാം. മോഡലുകളില്‍ പൂര്‍ണ്ണ മഡ്ഗാര്‍ഡുകള്‍ തിരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. ട്യൂബ്ലെസ് റെഡി റിമ്മുകള്‍, പങ്ചര്‍ പ്രതിരോധിക്കുന്ന ബോണ്‍ട്രേഗര്‍ R1 ഹാര്‍ഡ് കേസ് ലൈറ്റ് ടയറുകള്‍ തുടങ്ങിയ നിരവധി ആക്സസറികളും ഓപ്ഷനല്‍ എക്സ്ട്രാ വ്യവസ്ഥയില്‍ സൈക്കിളുകളില്‍ ഒരുങ്ങുന്നു.

 

Leave A Reply

Your email address will not be published.