വാട്ട്‌സ് ആപ്പില്‍ നിങ്ങള്‍ക്കെതിരെ അധിക്ഷേപകരമായ സന്ദേശങ്ങള്‍ വരുന്നുണ്ടോ? ടെലികോമില്‍ പരാതി നല്‍കാം

0 45

വാട്ട്‌സ് ആപ്പില്‍ നിന്ദ്യമായ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ടെലികോം വകുപ്പില്‍ പരാതി നല്‍കാം. ടെലികോമിലെ ഒരു ഉദ്യോഗസ്ഥനാണ് ഇതിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. വാട്ട്‌സ് ആപ്പ് സന്ദേശത്തിന്റെ ഒരു സ്‌ക്രീന്‍ഷോട്ട് എടുത്ത് പരാതിയോടപ്പം, മൊബൈല്‍ നമ്പറും ‘ccaddn-dot@nic.in’  എന്ന ഇമെയില്‍ ഐഡിയില്‍ അയച്ച് നല്‍കണം.

അക്രമാസക്തം,കുറ്റകരം,വധഭീഷണി, അശ്ലീല സന്ദേശങ്ങള്‍ എന്നിവ വാട്ട്‌സ് ആപ്പില്‍ ലഭിക്കുകയാണെങ്കില്‍ അത്തരം സന്ദേശങ്ങള്‍ വന്ന മൊബൈല്‍ നമ്പറുകളോടൊപ്പം സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്ത് ‘ccaddn-dot@nic.in’ ഈ മെയിലില്‍ അയയ്ക്കുക. ‘ഇങ്ങനെ വരുന്ന പരാതികള്‍ ഞങ്ങള്‍ ടെലികോം വകുപ്പിലേക്ക് എത്തിക്കുകയും അവര്‍ ഇത് പോലീസില്‍ അറിയിക്കുകയും ചെയ്യും’, ടെലികോം കമ്മ്യൂണിക്കേഷന്‍ കണ്‍ട്രോളറായ ആശിഷ് ജോഷി ട്വീറ്റ് ചെയ്യ്തു.

പത്രപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരെ വാട്ട്‌സ് ആപ്പിലൂടെ അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കെതിരെ തടയിടുവാനും കൂടിയാണ് ഇത്തരമൊരു നീക്കം. ഈ വിഭാഗത്തില്‍ ഉള്ള ആളുകള്‍ക്കെതിരെ ഭീക്ഷണി ഉളവാക്കുന്ന സന്ദേശങ്ങള്‍ നല്‍കിയാല്‍ അത് ടെലികോമില്‍ പരാതിപ്പെടാവുന്നതാണ്.

ഫെബ്രുവരി 19-ല്‍ ടെലികോം വകുപ്പ് ഇറക്കിയ നിയമപ്രകാരം, ഏതെങ്കിലും അശ്ലീലമായ അല്ലെങ്കില്‍ അനധികൃത ഉള്ളടക്കമുള്ള നെറ്റ് വര്‍ക്ക് നിരോധിക്കപ്പെട്ടേക്കാം എന്ന് ലൈസന്‍സ് വ്യവസ്ഥകളില്‍ പറയുന്നു. ഇതേതുടര്‍ന്ന് എല്ലാ ടെലികോം സേവനദാതാക്കളും ഉടന്‍ തന്നെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താവിന്റെ അപേക്ഷാ ഫോമിലെ കസ്റ്റമര്‍ പ്രഖ്യാപനത്തിന്റെ ലംഘനമായതിനാളാണ് അത്തരം സന്ദേശങ്ങള്‍ അയയ്ക്കുന്നതിന് നടപടി സ്വികരിക്കുന്നത്.

Leave A Reply

Your email address will not be published.