ഉപഭോക്താക്കള്‍ക്കായി പുതിയ ടോക് ആപ്പ് അവതരിപ്പിച്ച് റിലയന്‍സ് ജിയോഗ്രൂപ്പ്

0 15

രണ്ട് വര്‍ഷം മുമ്പ് ടെലികോം വ്യവസായത്തിന് വെല്ലുവിളിയായി റിലയന്‍സ് ജിയോ വിപണിയില്‍ എത്തിയിരുന്നു. നിരക്ക് കുറഞ്ഞ താരിഫുകളും, കൂടാതെ സൗജന്യവും വേഗത്തിലുള്ളതുമായ ഡേറ്റാ, കോളുകള്‍, സന്ദേശങ്ങള്‍ എന്നിവയും സൗജന്യ ആപ്ലിക്കേഷനുകളും കമ്പനി വാഗ്ദാനം ചെയ്തു.

ഇപ്പോള്‍ ടെലികോം ഉപഭോക്താക്കള്‍ക്കായി ജിയോഗ്രൂപ്പ് പുതിയ ടോക്ക് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. പുതിയ ആപ്ലിക്കേഷന്റെ വരവോടെ റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് കോണ്‍ഫറന്‍സ് കോളുകള്‍ നടത്താം. ഈ അപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലെയിസ്റ്ററില്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ജിയോ നമ്പറില്‍ സൈന്‍ ഇന്‍ ചെയ്ത് ഈ അപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയും.

കുറച്ചു ദിവസത്തേക്കുള്ള ട്രയല്‍ കാലയളവിലായി ജിയോഗ്രൂപ്‌റ്റോക് ആപ്ലിക്കേഷന്‍ തുടരും. ഇതിനുപുറമെ റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് നോണ്‍-ജിയോ ബന്ധമില്ലാത്തവര്‍ക്ക് ഈ സൗകര്യം ലഭ്യമാകും.

‘ഉപഭോക്താക്കള്‍ക്ക് കോണ്‍ഫറന്‍സ് കോള്‍ നടത്തുമ്പോള്‍, കോള്‍ നിയന്ത്രിക്കാനുള്ള അവസരവും അവര്‍ക്ക് ലഭിക്കും, അവര്‍ക്ക് അവിടെ വേറെ കോളറെ ചേര്‍ക്കാന്‍ കഴിയും, കൂടാതെ വ്യക്തിഗതമായി നിശബ്ദമാക്കനും, ഗ്രൂപ്പ് മ്യൂട്ട് ചെയ്യാനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കുന്നതാണ്.

ഈ അപ്ലിക്കേഷനില്‍ രസകരമായ ഒരു ലെക്ചര്‍ മോഡ് ഉണ്ട്. അവന്‍ / അവള്‍ സംസാരിക്കുമ്പോള്‍ ഈ മോഡ് ഉപയോഗിച്ച്, ഒരാള്‍ക്ക് മറ്റ് കോണ്‍ഫറന്‍സ് കോള്‍ അംഗങ്ങളെ നിശബ്ദമാക്കാന്‍ കഴിയും. കൂടാതെ, മറ്റുള്ളവര്‍ അത് കേള്‍ക്കാനും സാധിക്കും. നിലവില്‍ ഓഡിയോ കോളുകളിലേക്ക് മാത്രമായി അപ്ലിക്കേഷന്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. കമ്പനി ഉടന്‍ വീഡിയോ കോള്‍ അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റ് ഫീച്ചര്‍ ആപ്ലിക്കേഷനിലേക്ക് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

280 മില്യണ്‍ ആണ് റിലയന്‍സിന്റെ ആകെ വരിക്കാരുടെ എണ്ണം. ബി.എസ്.എന്‍.എലിന് മൊത്തം 11.4 കോടി വരിക്കാരാണ്. ടെലികോം കമ്പനി 5.56 ലക്ഷം ഉപഭോക്താക്കളെ ഡിസംബര്‍ 2018-ല്‍ ചേര്‍ത്തു. എന്നാല്‍ വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവയ്ക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. വോഡാഫോണ്‍ ഐഡിയയുടെ കണക്ക് യഥാക്രമം 2.33 ദശലക്ഷവും എയര്‍ടെല്‍ എന്നിവ 1.5 ദശലക്ഷം എന്നീ കണക്കിലാണ് ഉപഭോക്താക്കളെ നഷ്ടമായത്. ട്രായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

Leave A Reply

Your email address will not be published.