ലോക സൗജന്യയാത്രയ്ക്ക് ആളിനെ ക്ഷണിച്ച് ടൂര്‍റഡാര്‍

0 342

അഞ്ച് ഭൂഖണ്ഡങ്ങളിലെ മനോഹരമായ ഇടങ്ങളിലേക്ക് അറുപത് ദിവസങ്ങള്‍ സൗജന്യ യാത്ര നടത്താന്‍ താല്പര്യമുണ്ടോ? വെറുതെ പറയുന്നതല്ല, യാത്രക്കാലയളവില്‍ ഫ്ളൈറ്റ് ടിക്കറ്റുകളും ഭക്ഷണവും താമസവുമൊക്കെ പൂര്‍ണ്ണമായും സൗജന്യമാണ്. പക്ഷെ, ഒരൊറ്റ കണ്ടീഷന്‍ അറുപത് ദിവസം നിങ്ങള്‍ ലോകം ചുറ്റേണ്ടത് ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, പരിചയമുണ്ടാകാന്‍ യാതൊരു സാധ്യതയുമില്ലാത്ത, പൂര്‍ണ്ണമായും അപരിചിതനായ ഒരു ആളോടൊപ്പമായിരിക്കും. അപരിചിതന്റെ കൂടെ യാത്ര ചെയ്യാന്‍ ഭയമില്ലെങ്കില്‍ ഈ ട്രിപ്പ് നിങ്ങള്‍ക്കുള്ളതാണ്.

ടൂര്‍റഡാര്‍ എന്ന ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയാണ് ജീവിതത്തില്‍ പുതിയ സര്‍പ്രൈസുകള്‍ പ്രതീക്ഷിക്കുന്നവര്‍ക്കായി ഇത്രയും ആകര്‍ഷകമായ ഒരു അവസരമൊരുക്കിയത്. യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട, ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത രണ്ടുപേരും മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം ഒരുമിച്ച് യാത്ര തുടങ്ങണം. അവരുടെ യാത്രകളും ജീവിതവും വീഡിയോയില്‍ പകര്‍ത്താനായി വീഡിയോഗ്രാഫറുമാരുടെ ഒരു വിദഗ്ധ സംഘവും ഇവരോടൊപ്പം ലോകം ചുറ്റും. യാത്രയ്ക്കിടയില്‍ ഓരോ സമയത്തും ഉണ്ടാകുന്ന സംഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് രസകരമായ വീഡിയോ ഫിലിമുകള്‍ നിര്‍മ്മിക്കും.ഈ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉടന്‍ തന്നെ എല്ലാവര്‍ക്കും കാണാനുമാകും.

ഇങ്ങനെയൊരു ലോകയാത്ര പോകാന്‍ താല്പര്യമുണ്ടോ? എങ്കില്‍ മാര്‍ച്ച് 24 നു മുന്‍പായി എന്തുകൊണ്ട് നിങ്ങള്‍ ഈ യാത്രപോകാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്ന രണ്ട് മിനിറ്റില്‍ കുറയാത്ത ഒരു വീഡിയോ ടൂര്‍ റഡാറിനു അയച്ച് കൊടുക്കണം. അയക്കുന്ന വീഡിയോകളില്‍ നിന്ന് ഏപ്രില്‍ മാസം വിജയിയെ തിരഞ്ഞെടുക്കും. മെയ് മാസമാകുമ്പോഴേക്കും ഭാഗ്യവാന്മാരായ രണ്ട് അപരിചിതര്‍ ഒരുമിച്ച് ലോകം ചുറ്റിത്തുടങ്ങും

Leave A Reply

Your email address will not be published.