സാംസങ് ഗാലക്‌സി എസ് 10 പരമ്പര ഫോണുകള്‍ പുറത്തിറക്കി

0 57

സാംസങിന്റെ എസ് സീരീസ് സ്മാര്‍ട്‌ഫോണ്‍ നിരയിലേക്ക് നാല് പുതിയ ഫോണുകള്‍ കൂടി അവതരിപ്പിച്ചു. സാംസങ് ഗാലക്‌സി എസ് 10, ഗാലക്‌സി എസ് 10 പ്ലസ്, ഗാലക്‌സി എസ് 10 ഇ, ഗാലക്‌സി എസ് 10 5ജി എന്നീ ഫോണുകളാണ് അവതരിപ്പിച്ചത്.ഗാലക്‌സി എസ്10, എസ് 10 പ്ലസ് ഫോണുകളേക്കാള്‍ കൂടുതല്‍ സ്‌ക്രീന്‍ വലിപ്പം, കൂടുതല്‍ വലിയ ബാറ്ററി, മെച്ചപ്പെട്ട ക്യാമറ എന്നിവയുള്ള പതിപ്പാണ് ഗാലക്‌സി എസ് 10 5ജി. എന്നാല്‍ ഫീച്ചറുകള്‍ പരിമിത പ്പെടുത്തിയ വിലകുറഞ്ഞ പതിപ്പാവും എസ്10 ഇ സ്മാര്‍ട്‌ഫോണ്‍.എസ്10, എസ് 10 പ്ലസ് ഫോണുകളിലെ സൗകര്യങ്ങള്‍ ഏകദേശം ഒരുപോലെയാണ്. ഒരേ പ്രൊസസറും ക്വാഡ് എച്ച്ഡി പ്ലസ് കര്‍വ്ഡ് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ, എന്നിവയാണ് ഇവയ്ക്കുള്ളത്. എന്നാല്‍ സ്‌ക്രീന്‍ വലിപ്പത്തില്‍ വ്യത്യാസമുണ്ട്. 6.1 ഇഞ്ച് വലിപ്പമാണ് ഗാലക്‌സി എസ് 10 ഫോണിന്റെ സ്‌ക്രീനിന്. 6.4 ഇഞ്ചിന്റേതാണ് ഗാലക്‌സി എസ് 10പ്ലസിന്റേത്.

അതേസമയം ഗാലക്‌സി എസ്10ഇ ഫോണില്‍ 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് ഇന്‍ഫിനിറ്റി-ഓ ഡിസ്‌പ്ലേയാണുള്ളത്. എല്ലാ ഫോണുകളിലും ഒക്ടാകോര്‍ എക്‌സിനോസ് പ്രൊസസറാണ് ഉപയോഗിച്ചിട്ടുള്ളത്.രണ്ടിലും ട്രിപ്പിള്‍ ക്യാമറ സംവിധാനമാണുള്ളത്. 12 മെഗാപിക്‌സലിന്റെ വൈഡ്, ടെലിഫോട്ടോ സെന്‍സറുകളും 16 മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് സെന്‍സറുമാണ് ഇതിലുള്ളത്.എന്നാല്‍ സെല്‍ഫി ക്യാമറയില്‍ വ്യത്യാസമുണ്ട്. എസ് 10 പ്ലസില്‍ 10 മെഗാപിക്‌സലിന്റേയും എട്ട് മെഗാപിക്‌സലിന്റെയും സെന്‍സറുകള്‍ അടങ്ങുന്ന ഡ്യുവല്‍ ക്യാമറയാണ് സെല്‍ഫിയ്ക്ക് വേണ്ടി നല്‍കിയത്. എന്നാല്‍ എസ്10 സ്മാര്‍ട്‌ഫോണില്‍ 10 മെഗാപിക്‌സലിന്റെ സിംഗിള്‍ സെല്‍ഫി ക്യാമറയാണുള്ളത്.

ഓണ്‍സ്‌ക്രീന്‍ അള്‍ട്രാ സോണിക് ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് എസ്10, എസ്10 പ്ലസ് ഫോണുകളിലേത്. എസ്10 ഇ സ്മാര്‍ട്‌ഫോണില്‍ പവര്‍ ബട്ടനിലാണ് ഫിംഗര്‍പ്രിന്റ് സ്‌കാനറുള്ളത്.4100 എംഎഎച്ച് ബാറ്ററിയാണ് ഗാലക്‌സി എസ് 10 പ്ലസിലുള്ളത്. ഗാലക്‌സി എസ് 10 ല്‍ 3400എംഎഎച്ച് ബാറ്ററിയും, എസ്10 ഇ യില്‍ 3100 എംഎഎച്ച് ബാറ്ററിയും നല്‍കിയിരിക്കുന്നു. വയര്‍ലെസ് പവര്‍ഷെയര്‍ സംവിധാനവും അതിവേഗ ചാര്‍ജിങ് സംവിധാനവും ഫോണുകളിലുണ്ട്.എട്ട് ജിബി റാം ശേഷിയുണ്ട് ഫോണുകളില്‍. ഗാലക്‌സി എസ്10ഇ ഫോണിന് ആറ് ജിബി റാം പതിപ്പുമുണ്ട്. എസ്10, എസ് 10 പ്ലസ് ഫോണുകളില്‍ 512 ജിബി ഇന്റേണല്‍ സ്‌റ്റോറേജുണ്ട്. കൂടാതെ 512 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകളും ഇതില്‍ ഉപയോഗിക്കാം.

ഹൈബ്രിഡ് സിം സംവിധാനമാണ് ഫോണിലുള്ളത്. അതായത് ഡ്യുവല്‍ സിം സൗകര്യം ഉണ്ടെങ്കിലും മെമ്മറി കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ രണ്ടാമത്തെ സിംകാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ല.എസ് 10 ന്റെ 5ജി പതിപ്പാണ് എസ് 10 5ജി. ഇതില്‍ 6.7 ഇഞ്ച് സ്‌ക്രീന്‍ ആണുണ്ടാവുക. 4500 എംഎഎച്ച് ബാറ്ററി, 3ഡി ക്യാമറ സെന്‍സറോടു കൂടിയ ട്രിപ്പിള്‍ റിയര്‍ ക്യാമറ എന്നിവ ഫോണിനുണ്ടാവും. എന്നാല്‍ 5ജി നെറ്റ് വര്‍ക്ക് ലഭ്യമായ ഇടങ്ങളില്‍ മാത്രമേ ഈ ഫോണ്‍ ലഭ്യമാവൂ.ഫെബ്രുവരി 21 മുതല്‍ എസ്10, എസ് 10 പ്ലസ്, എസ് 10 ഇ ഫോണുകളുടെ ബുക്കിങ് ആരംഭിക്കും. കടകളിലും ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലും മാര്‍ച്ച് എട്ട് മുതലാണ് ഫോണ്‍ ലഭ്യമാവുക.

ഗാലക്‌സി എസ് 10 ഫോണിന് 899.99 ഡോളര്‍ (64074 രൂപ ) ആണ് വില. എസ് 10 പ്ലസിന് 999.99 ഡോളറും (71194 രൂപ) എസ്10 ഇ യ്ക്ക് 749.9 ഡോളറും (53389രൂപ) ആണ് വില. ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തിയിട്ടില്ല.

Leave A Reply

Your email address will not be published.