Technews, Reviews , much more

ആറ്​ കാമറകളും മടക്കാവുന്ന സ്​ക്രീനുമായി സാംസങ്​ ഫോൺ

0 53

അതിവേഗം ബഹുദൂരം വളരുകയാണ്​ ആഗോള സ്​മാർട്ട്​ഫോൺ വിപണി. ഓരോ ദിവസവും പുതിയ ടെക്​നോളജിയും ഫീച്ചറുകളുമുള്ള ഫോണുകളാണ്​ പുറത്തിറങ്ങുന്നത്​. ഈ നിരയിലേക്ക്​ തന്നെയാണ്​ സാംസങ്​ ചുവടുവെക്കുന്നത്​. മടക്കാവുന്ന ഫോണായ ഗാലക്​സി ഫോൾഡ്​ പുറത്തിറക്കി പുതു യുഗപ്പിറവിക്ക്​ തുടക്കമിടാനാണ്​ കമ്പനിയുടെ ലക്ഷ്യം. പേഴ്​സണൽ കമ്പ്യൂട്ടറുകളിൽ ആപ്പിൾ കൊണ്ടു വന്ന വിപ്ലവത്തിന്​ സമാനമാണ്​ സാംസങ്ങി​ന്റെ മടക്കാവുന്ന ഫോണെന്നാണ്​ വിലയിരുത്തൽ.

7.3 ഇഞ്ചിന്റെ പ്രധാന ഡിസ്​പ്ലേയും 4.6 ഇഞ്ചി​ന്റെ രണ്ടാമത്തെ ഡിസ്​പ്ലേയുമായിരിക്കും ഫോണിനുണ്ടാവുക. മടക്കുമ്പോൾ ഫോണി​ന്റെ ഡിസ്​​പ്ലേ വലിപ്പം 4.6 ഇഞ്ച്​ മാത്രമായിരിക്കും. സാംസങ്ങി​​െൻറ പുതിയ ഇൻഫിനിറ്റി ഫ്ലെക്​സ്​ ഡിസ്​പ്ലേയാണ്​ മടക്കാവുന്ന ഫോണിനായി നൽകിയിട്ടുള്ളത്​.

7.3 ഇഞ്ചി​ന്റെ ഇൻഫിനിറ്റി ഫ്ലെക്​സ്​ ഡൈനാമിക്​ അമലോഡാണ്​ ഫോണി​ന്റെ പ്രധാന ഡിസ്​പ്ലേ. 1536×2152 ആണ്​ പിക്​സൽ റെസലുഷൻ. 4.6 ഇഞ്ച്​ വലിപ്പമുള്ള 840×1960 പിക്​സൽ റെസലുഷനുള്ളതാണ്​ രണ്ടാമത്തെ ഡിസ്​പ്ലേ. 12 ജി.ബി റാമും 512 ജി.ബി സ്​റ്റോറേജുമാണ്​ ഫോണിനുണ്ടാവുക. 7nm ചിപ്​സെറ്റാണ്​ ഫോണിലുണ്ടാവുകയെന്ന്​ സാംസങ്​ അറിയിക്കുന്നുണ്ടെങ്കിലും ഇത്​ ഏതാണെന്ന്​ വ്യക്​തമാക്കുന്നില്ല.

ആറ്​ കാമറകളാണ്​ സാംസങ്ങി​​െൻറ പുതിയ ഫോണിൽ ഉള്ളത്​. ​അൾട്രാ വൈഡ്​ ലെൻസോട്​ കൂടിയ 16 മെഗാപികസ്​ൽ കാമറ, 12 മെഗാപിക്​സലി​​െൻറ വൈഡ്​ ആംഗിൾ കാമറ, 12 മെഗാപിക്​സൽ ടെലിഫോട്ടോ ലെൻസോടു കൂടിയ കാമറ എന്നിവയാണ്​ ഫോണി​ന്റെ പിന്നിൽ. മുന്നിൽ 10,8 മെഗാപിക്​സലി​ന്റെ കാമറകളാണ്​ മുന്നിൽ നൽകിയിരിക്കുന്നത്​. ഫോൺ മടക്കുമ്പോൾ സെൽഫികൾ പകർത്തുന്നതിനായി 10 മെഗാപിക്​സലി​​െൻറ കവർ കാമറയും നൽകിയിട്ടുണ്ട്​. ഏകദേശം 1,40000 രൂപയായിരിക്കും ഫോണി​ന്റെ ഇന്ത്യൻ വിപണിയിലെ വില. ​

Leave A Reply

Your email address will not be published.