Technews, Reviews , much more

ഓണര്‍ 10ലൈറ്റ് കേരളത്തിലെ ഓഫ്‌ലൈന്‍ വിപണിയില്‍

0 37

വാവേ ഗ്രൂപ്പിന്റെ ഏറ്റവും പ്രമുഖ സ്മാർട്ട് ഫോൺ ബ്രാന്‍ഡായ ഓണറിന്റെ ഏറ്റവും പുതിയ ഓണര്‍ 10 ലൈറ്റ് ഇപ്പോള്‍ കേരളത്തിലെ മുന്‍നിര സ്മാര്‍ട്‌ഫോണ്‍ സ്റ്റോറുകളിലും ലഭ്യമാകും. അവതരിപ്പിച്ചതുമുതല്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സ്റ്റോറുകളിലുടെ മാത്രം വിറ്റഴിച്ചുകൊണ്ടിരുന്ന സ്മാര്‍ട്‌ഫോണ്‍ ഇതോടെ ഓഫ് ലൈന്‍ വിപണിയിലും ലഭ്യമാകും.

24 എംപി എഐ സെല്‍ഫി ക്യാമറയും ഏറ്റവും നൂതനമായ ഡ്യു ഡ്രോപ്പ് ഡിസ്പ്ലേ യും അടങ്ങിയ ഫോണ്‍ സഫയര്‍ ബ്ലൂ, സ്‌കൈ ബ്ലൂ. എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ആറ് ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയും അടങ്ങിയ ഫോണിന് 17,999 രൂപയുമാണ് വില.

24എംപി എഐ സെല്‍ഫി ക്യാമറയും, മുന്‍, പിന്‍ ക്യാമറകള്‍ക്ക് എഐ സീന്‍ സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 12എന്‍എം പ്രോസസ്സ് ടെക്നോളോജിയോടുകൂടിയ ഏറ്റവും പുതിയ കിരിന്‍ 710പ്രൊസസര്‍, ഹോണര്‍ ഫോണി ആദ്യമായി ആന്‍ഡ്രോയിഡ് 9 ഇന്റലിജന്റ് ഇഎംയുഐ 9.0, ഡ്യു ഡ്രോപ് ഡിസ്പ്ലേ എന്നിവയും ഹോണര്‍ 10ലൈറ്റിന്റെ പ്രധാന സവിശേഷതകളാണ്. 3400എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.

91ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതത്തോടും 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീനോടുകൂടിയ ഡ്യു ഡ്രോപ് ഡിസ്പ്ലേ എന്നിവ ഒരു മികച്ച കാഴ്ച അനുഭവം സാധ്യമാക്കുന്നു. ടിയുവി സെര്‍ട്ടിഫൈഡ് ഐ കെയര്‍ മോഡ് ഉപയോക്താക്കളുടെ കണ്ണുകളെ ദോഷകരമാകുന്ന നീല വെളിച്ചത്തില്‍ നിന്നും സംരക്ഷിക്കുന്നു.

എ ഐ ഇന്റലിജന്റ് ഷോപ്പിംഗ്, ആഹാരത്തിലെ കലോറി മനസിലാക്കുവാന്‍ നൂതന കലോറി ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യ, എഐ എന്‍ ഹാന്സ്ഡ് കാള്‍, വൈഫൈ ബ്രിഡ്ജ്, പേടിഎം പേ, അപ്പ് അസിസ്റ്റന്റ്, ഡ്യൂവല്‍ വോള്‍ടി, എഐ സ്മാര്‍ട്ട് അണ്‍ലോക്ക്, പ്രൈവസി പ്രൊട്ടക്ഷന്‍, സ്മാര്‍ട്ട് ഫിംഗര്‍ പ്രിന്റ്, സ്മാര്‍ട്ട് ട്രിപ്പിള്‍ ബ്ലൂട്ടൂത്ത് കണക്ഷന്‍, ബൈക്ക് റൈഡര്‍മാര്‍ക്കായി പ്രത്യേക റൈഡ് മോഡ്. പാര്‍ട്ടി മോഡ്, എന്നിവയും ഹോണര്‍ 10ലൈറ്റിന്റെ മറ്റ് പ്രധാന സവിശേഷതകളാണ്.

Leave A Reply

Your email address will not be published.