ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവയുടെ മികച്ച ടോപ്പ്-അപ്പ് റീച്ചാര്‍ജ്ജ് പ്ലാനുകള്‍..!

0 106

വിവിധ തരം മൊബൈല്‍ റീച്ചാര്‍ജ്ജ് പ്ലാനുകള്‍ ഇന്ന് ലഭ്യമാണ്. ചില പ്ലാനുകള്‍ ദീര്‍ഘകാല പദ്ധതിയോടെ വരുന്നു, ചില പ്ലാനുകള്‍ ഡേറ്റ ആനുകൂല്യത്തോടെ വരുന്നു, എന്നാല്‍ ചിലത് അണ്‍ലിമിറ്റഡ് ഡോറ്റ കോള്‍ സേവനത്തോടെ വരുന്നു.

ഡാറ്റയും അണ്‍ലിമിറ്റഡ് കോളും ഒരുമിച്ച് വാഗ്ദാനം ചെയ്യുന്ന പ്ലാനുകളും ഉണ്ട്. എന്നാല്‍ അതിലെ പ്രതിമാസ താരിഫ് ഉയര്‍ന്നതാണ്. അതിനാലാണ് പല ടെലികോം കമ്പനികളും ടോപ്-അപ്പ് പ്ലാനുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് വില കുറഞ്ഞതും ഡേറ്റ വാഗ്ദാനം ചെയ്യുന്നതും ഉപയോക്താക്കള്‍ക്ക് കോള്‍ ചെയ്യാനുളള ആനുകൂല്യങ്ങളും നല്‍കുന്നവയാണ്.

ജിയോക്ക് രണ്ട് തരത്തിലുളള ടോപ്പ്-അപ്പ് പ്ലാനുകള്‍ ഉണ്ട്. ഒന്ന് സാധാരണ ടോക് ടൈം മറ്റൊന്ന് ഫുള്‍ ടോക് ടൈം. 50 രൂപയ്ക്ക് ടോപ്പ് അപ്പ് ചെയ്താല്‍ അണ്‍ലിമിറ്റഡ് വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഇതിലെ ടോക് ടൈം വാല്യൂ 40.48 പൈസയാണ്. ഫുള്‍ ടോക് ടൈം വളരെ മികച്ചതാണ്. അതായത് നിങ്ങളുടെ പണത്തിന് പൂര്‍ണ്ണ മൂല്യം നേടാം. ജിയോക്ക് 100 രൂപ മുതല്‍ 5000 രൂപ വരെയുളള ഫുള്‍ ടോക് ടൈം പ്ലാന്‍ ലഭ്യമാണ്. എന്നാല്‍ ഈ പ്ലാനുകളില്‍ ഡേറ്റ ആനുകൂല്യം ഒന്നും തന്നെയില്ല. കൂടാതെ ഡേറ്റ/ കോള്‍ പ്ലാനുകള്‍ വളരെ തുശ്ചമായ വിലയിലും ലഭ്യമാണ്. 100 രൂപ, 150 രൂപ, 200 രൂപ, 300 രൂപ എന്നിവയുടെ ടോപ്-അപ്പ് പ്ലാനുകള്‍ ജിയോ നല്‍കുന്നുണ്ട്. ജിയോ കോളുകള്‍ എല്ലായിപ്പോഴും സൗജന്യമാണ്.

എയര്‍ടെല്‍ ടോപ്പ്-അപ്പ് പ്ലാനുകള്‍

അഞ്ച് സ്മാര്‍ട്ട് റീച്ചാര്‍ജ്ജ് പ്ലാനുകളാണ് അടുത്തിടെ അവതരിപ്പിച്ചത്.
.34 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 100എംബി ഡേറ്റ, 25.66 രൂപ ടോക്ടൈം എന്നിവ ലഭിക്കുന്നു. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ഹോം നെറ്റ്‌വര്‍ക്കിലേക്ക് 2.5 പൈസയാണ് ഒരു സെക്കന്‍ഡില്‍ ഈടാക്കുന്നത്.
. 64 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 200MB ഡേറ്റ, 54 രൂപ ടോക്ടൈം വാല്യൂ, ഹോം നെറ്റ്‌വര്‍ക്കിലേക്ക് ഒരു സെക്കന്‍ഡിന് ഒരു പൈസ എന്നിങ്ങനെ ഈടാക്കുന്നു. ഇതിന്റെ വാലിഡിറ്റി 28 ദിവസമാണ്.
. 94 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 500എംബി ഡേറ്റ, 94 രൂപ ടോക്ടൈം വാല്യൂ, ഔട്ട്‌ഗോയിംഗ് കോളിന് ഒരു സെക്കന്‍ഡിന് 30 പൈസ എന്നിങ്ങനെ ഈടാക്കുന്നു. വാലിഡിറ്റി 28 ദിവസമാണ്.
. 144 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 144 രൂപയ്ക്കും സംസാരിക്കാം. ഇതിനോടൊപ്പം 1ജിബി ഡേറ്റ 42 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഔട്ട്‌ഗോയിംഗ് കോളിന് ഒരു മിനിറ്റിന് 30 പൈസയാണ് ഈടാക്കുന്നത്.
. 244 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ഫുള്‍ ടോക്ടൈമിനോടൊപ്പം 2ജിബി ഡേറ്റയും 84 ദിവസത്തെ വാലിഡിറ്റിയില്‍ ലഭ്യമാണ്. ഔട്ട്‌ഗോയിംഗ് ചാര്‍ജ്ജിന് ഒരു മിനിറ്റിന് 30 പൈസയാണ് ഈടാക്കുന്നത്.

വോഡാഫോണ്‍ ടോപ്പ് അപ്പ് പ്ലാനുകള്‍
. 10 രൂപ റീച്ചാര്‍ജ്ജ് പ്ലാനില്‍ 7.47 രൂപയാണ് ടോക്ടൈം. 1000 രൂപയ്ക്കും 5000 രൂപയ്ക്കും ഫുള്‍ ടോക്ടൈം പ്ലാനും ഉണ്ട്.
. 27 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 450എംബി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.
. 49 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. . 98 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 3ജിബി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

Leave A Reply

Your email address will not be published.