അപകടത്തിൽ ആവുന്ന സ്ത്രീകൾക്ക് സുരക്ഷയൊരുക്കി സ്മാര്‍ട് ഷൂ

0 27

സ്മാർട്ട് ഷൂ ധരിക്കൂ, സ്മാര്‍ട്ടായി ധൈര്യത്തോടെ എവിടേയും ഏത് സമയത്തും സഞ്ചരിക്കൂ എന്നാണ് സ്ത്രീകളോട് വിദ്യാര്‍ഥികളായ ഗവേഷകര്‍ പറയുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമമാണ് വിഷ്ണു സുരേഷ്, പൂജ കുബ്‌സദ്, രാജേന്ദ്രബാബു എന്നിവര്‍ നടത്തിയിരിക്കുന്നത്. സമൂഹത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വലിയ വെല്ലുവിളിയായ സാഹചര്യത്തില്‍ ഇവരുടെ സ്മാര്‍ട്ട് ഷൂ ശ്രദ്ധേയമാവുകയാണ്.

ഷൂവില്‍ മൈക്രോ കണ്‍ട്രോളറും സെന്‍സറുമുണ്ട്. ഇതിനായി മൊബൈല്‍ ആപ്പും ഇവര്‍ വികസിപ്പിച്ചിട്ടുണ്ട്. ഫോണിലെ ബ്ലൂടൂത്ത് ഓപ്പണ്‍ ചെയ്തിടുക, അപകട സാഹചര്യമുണ്ടാവുമ്പോള്‍ കാലില്‍നിന്ന് ഷൂ ഊരിയാല്‍ മാത്രം മതിയാവും. മൊബൈലില്‍ സേവ് ചെയ്തിരിക്കുന്ന മൂന്നു നമ്പറുകളിലേക്ക് ഉടന്‍ സന്ദേശവും പറക്കും.

ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പോലീസിന്റെയോ നമ്പറുകള്‍ സേവ് ചെയ്ത് ഉപയോഗപ്പെടുത്താം. ജി.പി.എസ്. സംവിധാനം വഴി വ്യക്തിയുള്ള സ്ഥലം ഉള്‍പ്പെടെയുള്ള സന്ദേശം സേവ് ചെയ്ത നമ്പറില്‍ ലഭിക്കും. അഞ്ചുമിനിറ്റിനകം മൂന്നുതവണ സന്ദേശം ബന്ധപ്പെട്ട നമ്പറുകളില്‍ കിട്ടും.

Leave A Reply

Your email address will not be published.