ഏത് ഭാഷയിലുള്ള പാട്ടുമായികൊള്ളട്ടെ  , ഒരു വരി കേൾപ്പിച്ചാൽ നിമിഷങ്ങൾക്കകം ഈ ആപ്പ്  ആ പാട്ട്  നിങ്ങൾക്ക് മുമ്പിൽ എത്തിച്ച് തരും

0 88

വിവാഹ പരിപാടിക്കിടെയോ , ടിവിയിലൂടെയോ കേട്ട് ഇഷ്ട്ടപ്പെട്ട പാട്ട് മൊബൈലിലൂടെ തിരഞ്ഞു പിടിക്കാൻ ശ്രമിച്ചവരായിരിക്കും നമ്മളിൽ പലരും . എല്ലായ്പ്പോഴും തിരഞ്ഞുപിടിക്കൽ വിജയകരമായി പൂർത്തിയാകാൻ സാധിച്ചിട്ടുമുണ്ടാവില്ല . പാട്ടുകളുടെ പേര് കണ്ടുപിടിക്കാൻ പലരും ആദ്യം ആശ്രയിക്കുക ഗൂഗിളിനെയാണ് , എന്നാൽ ശരിയായ രീതിയിൽ വരികൾ ടൈപ്പ് ചെയ്യാത്തതിനാലാണ് പലപ്പോഴും പാട്ടിന്റെ പേരുകൾ ലഭിക്കാത്തത് .

ഇതിനോക്കെ പരിഹാരമായിട്ടാണ് ഷാസം ആപ്പ് നിർമിച്ചത് .
ഇഷ്ടപ്പെട്ട പാട്ടുകള്‍ തിരഞ്ഞുപിടിക്കാനും വരികള്‍ കണ്ടെത്താനും ഈ അപ്പ് സഹായിക്കും . നിങ്ങൾ തിരഞ്ഞ പാട്ട് ഈ ആപ്പിലൂടെ തന്നെ കേൾക്കുവാനും സാധിക്കും . 2017 ൽ ഷാസം ആപ്പിനെ ആപ്പിൾ 400 മില്യൺ ഡോളറിന് ഏറ്റെടുക്കുകയും ചെയ്തു . ഇതുവരെയായി ഒരു ബില്യണിലധികം ഉപഭോക്താക്കൾ ഷാസത്തിനുണ്ട് . ഈ ആപ്പ് ആൻഡ്രോയ്ഡിലും , ഐഒഎസിലും ലഭ്യമാണ് .

Leave A Reply

Your email address will not be published.