സൂപ്പർസ്റ്റാറാവാൻ മഹീന്ദ്ര എക്സ്‌യുവി 300 പുറത്തിറങ്ങി.

0 40

സബ് കോംപാക്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹന ശ്രേണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ മഹീന്ദ്രയുടെ XUV 300 പുറത്തിറങ്ങി. പെട്രോള്‍ മോഡലിന് 7.90 ലക്ഷം രൂപ മുതല്‍ 10.25 ലക്ഷം വരെയും ഡീസല്‍ പതിപ്പിന് 8.49 ലക്ഷം രൂപ മുതല്‍ 10.80 ലക്ഷം വരെയുമാണ് എക്‌സ്‌ഷോറൂം വില. W4, W6, W8 എന്നീ മൂന്ന് വേരിയന്റുകള്‍ക്കൊപ്പം W8 ഓപ്ഷണല്‍ പതിപ്പിലും XUV 300 ലഭ്യമാകും, ഓപ്ഷണലിന്റെ വില 1.19 ലക്ഷം രൂപയോളം വര്‍ധിക്കും. ഈ സെഗ്‌മെന്റില്‍ വിപണിയിലെ മുഖ്യ എതിരാളികളായ മാരുതി വിറ്റാര ബ്രെസ, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്‌സോണ്‍ എന്നിവയോട് മികച്ച മത്സരം പുറത്തെടുക്കാനാണ് XUV 300ലൂടെ മഹീന്ദ്രയുടെ ശ്രമം.

സാങ്യോങ് ടിവോളിയുടെ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. രൂപത്തിലും ടിവോളിയുമായി ഏറെ സാമ്യം പുലര്‍ത്തുന്നുണ്ട്. മഹീന്ദ്ര ഉടമസ്ഥതയിലുള്ള ഡിസൈന്‍ കമ്പനിയായ പിന്‍ഫരീനയുടെയും സാങ്യോങിന്റെയും സഹായത്തോടെയാണ് XUV300-ന്റെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. 115 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 110 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമാണ്‌ ചെറു എക്‌സ്.യു.വിയുടെ ഹൃദയം. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

വെര്‍ട്ടിക്കല്‍ ക്രോം ഫിനിഷോടെയുള്ള വീതിയേറിയ ഗ്രില്‍, എല്‍ രൂപത്തിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, വലിയ ബംമ്പര്‍, വീതിയേറിയ എയര്‍ ഡാം എന്നിവ മുന്‍ഭാഗത്തെ വ്യത്യസ്തമാക്കും. വലിയ ടെയില്‍ ലാമ്പ്, മാസീവ് ബംമ്പര്‍, ലോവര്‍ ബംമ്പറിലെ മാസീവ് ബ്ലാക്ക് ക്ലാഡിങ്, റൂഫ് മൗണ്ടഡ് സ്‌പോയിലര്‍ എന്നിവയാണ് പിന്‍ഭാഗത്തെ മനോഹരമാക്കുന്നത്. മെഷീന്‍ കട്ട് അലോയി വീല്‍, ആള്‍ ഡിസ്‌ക് ബ്രേക്ക്, ഫാക്ടറി ഫിറ്റഡ് സണ്‍റൂഫ് തുടങ്ങിയവാണ് മറ്റു പ്രധാന ഫീച്ചേഴ്സ്.

ഡ്യുവല്‍ ടോണിലാണ് ഇന്റീരിയര്‍. 7 ഇഞ്ചാണ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഇതിലുണ്ട്. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും ലെതര്‍ സീറ്റും ഇന്റീരിയറിന് ആഡംബരഭാവം നല്‍കും.

ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) കണക്കുപ്രകാരം പെട്രോള്‍ XUV 300-ല്‍ 17 കിലോമീറ്ററും ഡീസല്‍ മോഡലിന് 20 കിലോമീറ്റര്‍ മൈലേജും ലഭിക്കും.

എതിരാളികളില്‍ നിന്ന് അല്‍പം മുന്‍തൂക്കം ലഭിക്കാന്‍ സെഗ്മെന്റ് ലീഡിങ്ങായി നിരവധി സുരക്ഷാ സംവിധാനങ്ങളും എക്‌സ്.യു.വിയിലുണ്ട്. ഏഴ് എയര്‍ബാഗ്, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ട്സ്, ആള്‍ ഫോര്‍ ഡിസക് ബ്രേക്ക്, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്സ് ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റോടുകൂടിയ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍നിരയില്‍ മിഡില്‍ സീറ്റിലെ ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ്, സ്പീഡ് അലര്‍ട്ട്, റിയര്‍ ഫോഗ് ലാമ്പ് എന്നിങ്ങനെ നീളുന്നു ചെറു എക്സ്.യു.വിയിലെ സുരക്ഷാ സന്നാഹങ്ങള്‍.

Leave A Reply

Your email address will not be published.