കാര്‍ സര്‍വീസിനായി വീട്ടുപടിക്കലെത്തുന്ന ‘സര്‍വീസ് എക്‌സ്പ്രസ്’ പദ്ധതിയുമായി ടൊയോട്ട.

0 47

കാര്‍ സര്‍വീസിനായി ഉപഭോക്താക്കളുടെ വീട്ടുപടിക്കലെത്തുന്ന ‘സര്‍വീസ് എക്‌സ്പ്രസ്’ പദ്ധതിയുമായി ടൊയോട്ട. പ്രത്യേകമായി രൂപകല്‍പന ചെയ്ത വാഹനത്തിലാണ്‌ ടൊയോട്ടയുടെ സര്‍വീസ് ടീം ആവശ്യക്കാര്‍ക്ക് അരികിലെത്തുക. സര്‍വീസ് സെന്ററിലെ ഒരുവിധം സംവിധാനങ്ങളെല്ലാം ഈ വാഹനത്തിലുണ്ടാകും. രാജസ്ഥാനിലെ ചില ഉള്‍പ്രദേശങ്ങളിലാണ് നിലവില്‍ ‘സര്‍വീസ് എക്‌സ്പ്രസ്’ പ്രവര്‍ത്തിക്കുന്നത്. മറ്റ് ഇടങ്ങളിലേക്കും ഉടന്‍ ഈ പദ്ധതി ടൊയോട്ട വ്യാപിപ്പിക്കും.

ചെറിയ റിപ്പയറിങിനും ബ്രേക്ക് ഡൗണ്‍ സര്‍വീസിനും നിലവില്‍ ടൊയോട്ടയ്ക്കുള്ള മൊബൈല്‍ വാന്‍ സര്‍വീസിനെക്കാള്‍ സൗകര്യങ്ങള്‍ സര്‍വീസ് എക്‌സ്പ്രസില്‍ ലഭിക്കും. പ്രത്യേകമായി പരിശീലനം ലഭിച്ച മെക്കാനിക്കുകളാണ് വാഹനത്തിലുണ്ടാവുക. പിരീഡ് മെയിന്റനന്‍സിന്റെ ഭാഗമായി ചെറുതും വലുതുമായ ഏത് റിപ്പയറിങ് ജോലികളും സര്‍വീസ് എക്‌സ്പ്രസ് ചെയ്തുതരും. വീല്‍ ബാലന്‍സ്, വീല്‍ അലൈന്‍മെന്റ്, എക്കോ കാര്‍ വാഷ് തുടങ്ങിയ ജോലികളും ഇതുവഴി ടൊയോട്ട വീട്ടിലെത്തി ചെയ്യും. ആവശ്യമെങ്കില്‍ ചെറിയ ബോഡി പെയ്ന്റ് വര്‍ക്കും ചെയ്യാം.

Leave A Reply

Your email address will not be published.