വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് അറിയുന്നതെങ്ങനെ ?

0 82

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്.ഏതു സമയവും തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകും. എന്നാല്‍ അതിനു മുന്‍പൊരു പ്രധാനപ്പെട്ട കാര്യമുണ്ട്. വോട്ടു ചെയ്യാന്‍ ഇലക്ഷന്‍ ഐ.ഡി കാര്‍ഡിനൊപ്പം വോട്ടേഴ്‌സ് പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോയെന്ന് നോക്കണ്ടേ ? ഇതെങ്ങനെ പരിശോധിക്കുമെന്ന് അറിയണോ ? തീര്‍ത്തും ഓണ്‍ലൈനിലൂടെ പരിശോധിക്കാന്‍ കഴിയും.

വോട്ടേഴ്‌സ് പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യം നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലായ www.nvsp.in ല്‍ കയറുക എന്നതാണ്.വെബ്‌സൈറ്റില്‍ കയറിയാല്‍ മുകളില്‍ ഇടതുഭാഗത്തായി സെര്‍ച്ച് ഓപ്ഷന്‍ കാണാന്‍ കഴിയും. ഇവിടെ നിങ്ങളുടെ പേര് എന്റര്‍ ചെയ്യുക.

ഇലക്ടറല്‍ റോളില്‍ നിങ്ങളുടെ പേരുണ്ടോയെന്ന് പരിശോധിക്കാന്‍ രണ്ടു രീതികളുണ്ട്. ഒന്നുകില്‍ നിങ്ങളുടെ വോട്ടര്‍ ഐഡി കാര്‍ഡിലുള്ള എപിക് നമ്പര്‍ നല്‍കുക. അല്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കി തെരയുക. (വ്യക്തിഗത വിവരങ്ങളായ ജനന തീയതി, ജില്ല, നിയമസഭാ മണ്ഡലം എന്നിവയാണ് നല്‍കേണ്ടത്.)

എപിക് നമ്പര്‍ നല്‍കി പരിശോധിക്കാനായി സെര്‍ച്ച് ബൈ എപിക് നമ്പര്‍ ഓപ്ഷന്‍ സെലക്ട് ചെയ്യുക. ശേഷം വോട്ടര്‍ ഐഡി കാര്‍ഡിലുള്ള നമ്പര്‍ നല്‍കുക. ശേഷം സെര്‍ച്ച് ചെയ്യുക.
ഇലക്ടറല്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടെങ്കില്‍ എപിക് നമ്പര്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യുമ്പോള്‍ നിങ്ങളുടെ വിവരങ്ങള്‍ ലഭിക്കും.

;

എപിക് നമ്പല്‍ നല്‍കി തെരഞ്ഞിട്ടും നിങ്ങളുടെ വിവരങ്ങളൊന്നും ലഭ്യമായില്ലെങ്കില്‍ വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരില്ല എന്ന കാര്യം മനസിലാക്കുക.എപിക് നമ്പര്‍ നല്‍കുമ്പോള്‍ നിങ്ങളുടെ പേരുണ്ടെങ്കില്‍ തൊട്ടടുത്തു കാണുന്ന വ്യൂ ഡീറ്റെയില്‍സ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും.

നിങ്ങളുടെ കയ്യില്‍ എപിക് നമ്പരില്ലെങ്കിലും ഭയപ്പെടേണ്ടതില്ല. ജനന തീയതി, വയസ്, ജില്ല, നിയമസഭാ മണ്ഡലം തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ നല്‍കിയും നിങ്ങള്‍ക്ക് വിവരങ്ങള്‍ തെരയാവുന്നതാണ്.

Leave A Reply

Your email address will not be published.