Technews, Reviews , much more

വ്യാജസന്ദേശങ്ങൾക്കും വാർത്തകൾക്കും കടിഞ്ഞാണിടാൻ വാട്‌സാപ്പ്.

0 30

വ്യാജസന്ദേശങ്ങൾക്കും വാർത്തകൾക്കും കടിഞ്ഞാണിടാൻ വാട്‌സാപ്പ്. ഇതിനായി മാസം 20 ലക്ഷത്തോളം അക്കൗണ്ടുകളാണ് സാമൂഹികമാധ്യമം നീക്കംചെയ്തുകൊണ്ടിരിക്കുന്നത്. വ്യാജസന്ദേശങ്ങൾ കൈമാറുന്ന 95 ശതമാനത്തോളം അക്കൗണ്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവ ഒഴിവാക്കിവരികയാണെന്നും വാട്‌സാപ്പ് സോഫ്റ്റ്‌വേർ എൻജിനീയർ മാറ്റ് ജോൺസ് അറിയിച്ചു.

വാട്‌സാപ്പ് അക്കൗണ്ട് എടുത്ത ഉടനെത്തന്നെയായിരിക്കും ഇത്തരം കൂട്ടസന്ദേശങ്ങൾ ആളുകളിലേക്കെത്തുക. ഇത്തരത്തിൽ ഓട്‌മേറ്റഡ്, ബൾക്ക് ആയി സന്ദേശങ്ങൾ കൈമാറുന്ന നിരവധി അക്കൗണ്ടുകൾ വാട്‌സാപ്പ് നീക്കി. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ വാട്‌സാപ്പ് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാലാണ് നടപടിയെന്നും അധികൃതർ അറിയിച്ചു.

തിരഞ്ഞെടുപ്പുവേളകളിൽ വ്യാജ അക്കൗണ്ടുകളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യപ്പെടുന്നത് സാധാരണമാണ്. ബ്രസീലിൽ തിരഞ്ഞെടുപ്പുവേളയിൽ ഇത്തരത്തിൽ ഒട്ടേറെ വ്യാജസന്ദേശങ്ങൾ ജനങ്ങൾക്കിടയിൽ എത്തിയിരുന്നു.

Leave A Reply

Your email address will not be published.