Technews, Reviews , much more

അപകടകരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനായി പുതിയ ‘സെന്‍സിറ്റീവ് സ്‌ക്രീന്‍’ സവിശേഷതയുമായി ഇൻസ്റ്റാഗ്രാം

0 18

വളരെ ചെറിയ സമയം കൊണ്ടുതന്നെ നല്ല രീതിയിൽ ജനപ്രീതി നേടിയ ഒരു സമൂഹ മാധ്യമമാണ് ഇൻസ്റ്റാഗ്രാം. ഫോട്ടോഗ്രാഫി മേഖലയെ പിന്തുണച്ച് അവതരിപ്പിക്കപ്പെട്ട ഇൻസ്റ്റഗ്രാം ഇപ്പോൾ അനവധി മാധ്യമ മേഖലകളാണ് കൈകാര്യം ചെയ്യുന്നത്.ഒരുപാടു മാധ്യമ മേഖലകൾ കൈകാര്യം ചെയ്യുന്നതുകൊണ്ട് ചില പ്രശ്‍നങ്ങളും ഇൻസ്റാഗ്രാമിന്‌ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

അത്തരത്തിൽ വന്ന ഒരു പ്രശ്‌നമാണ് അപകടകരമായ ഉള്ളടക്കങ്ങൾ, ഭീതി സൃഷ്‌ടിക്കുന്ന ദൃശ്യങ്ങൾ, വയലൻസ് തുടങ്ങിയവയുടെ പ്രചാരണം . ഇവയ്ക്കു നിയന്ത്രണം കൽപ്പിക്കുക എന്നുള്ളതാണ് ഇപ്പോൾ പരിഹരിക്കപ്പെടേണ്ടി വന്ന പ്രശ്‌നം. ഈ പ്രശ്‌നം വേരോടെ പിഴുതെറിയുവാനാണ് ഇൻസ്റ്റാഗ്രാം തലവന്മാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി പുതുതായി ‘സെന്‍സിറ്റീവ് സ്‌ക്രീന്‍’ എന്ന ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചത്.

ഈ പുതിയ ഫീച്ചര്‍ ഇതിനോടകം ഇന്ത്യയിലെ ഉപയോക്താക്കൾക്കിടയിൽ നല്ല പ്രചാരം നേടിക്കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാം സെര്‍ച്ച്, റെക്കമെന്റേഷന്‍, ഹാഷ്ടാഗ് എന്നിവയില്‍ പ്രത്യക്ഷപ്പെടുന്ന സ്വയം മുറിവേല്‍പ്പിക്കുകയും ഉപദ്രവിക്കുകയും അല്ലെങ്കിൽ അത്തരത്തിൽ ഭീതിയുളവാക്കുന്ന ചിത്രങ്ങള്‍ കുട്ടികളെ ബാധിക്കുന്നുണ്ടെന്ന പ്രസ്താവനയ്ക്ക് ശക്തിയേറിവരികയാണ്. അത്തരം ഉള്ളടക്കങ്ങളാണ് ഇന്‍സ്റ്റാഗ്രാമിൽ ‘സെന്‍സിറ്റീവ് സ്‌ക്രീന്‍’ എന്ന സവിശേഷത ഉപയോഗിച്ച് നീക്കം ചെയ്യുന്നത്.

ബ്രിട്ടനില്‍ 2017 ല്‍ മോളി റസ്സല്‍ എന്ന 14 കാരിയുടെ ആത്മഹത്യയ്ക്ക് കാരണം ഇന്‍സ്റ്റാഗ്രാം ആണെന്ന് അച്ഛന്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിനും മറ്റ് സമൂഹ മാധ്യമങ്ങള്‍ക്കും ബ്രിട്ടീഷ് അധികൃതര്‍ താക്കീത് ചെയ്‌തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സവിശേഷതയുമായി ഇന്‍സ്റ്റാഗ്രാം എത്തിയിരിക്കുന്നത്. ആത്മഹത്യ, പീഡനവും, അക്രമണസ്വഭാവം ഉളവാക്കുന്ന എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ വേണ്ടതെല്ലാം കർശനമായി ചെയ്യുമെന്ന് ഇന്‍സ്റ്റാഗ്രാം അഭിപ്രായപ്പെട്ടു.

Leave A Reply

Your email address will not be published.