യൂ ആന്‍ഡ് റിയല്‍മി ഡെയ്‌സ് സെയിൽ ഫെബ്രുവരി നാല് മുതൽ ഏഴു വരെ

0 18

വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് ‘യൂ ആന്‍ഡ് റിയല്‍മി ഡെയ്‌സ്‘ എന്ന പേരില്‍ വമ്പന്‍ ക്യാംപയിന് തുടക്കമിട്ടിരിക്കുയാണ് റിയല്‍മി കമ്പനി. ഫെബ്രുവരി നാലു മുതല്‍ ഏഴുവരെ നീളുന്ന ഈ സെയിലിലൂടെ റിയല്‍മിയുടെ അടിപൊളി മോഡൽ സ്മാര്‍ട്ട്‌ഫോണുകള്‍ വമ്പന്‍ വിലക്കുറവില്‍ വാങ്ങാം.ഈ ഇടെയായി നിരന്തരം വാര്‍ത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് റിയല്‍മി. ഏറ്റവുമൊടുവില്‍ തങ്ങളുടെ സെല്‍ഫി കേന്ദ്രീകൃത മോഡലായ റിയല്‍മി യു1ന് വമ്പന്‍ വിലക്കുറവ് പ്രഖ്യാപിച്ചത് ഏറെ ജനശ്രദ്ധനേടിയിരുന്നു.

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, റിയല്‍മിയുടെ ഔദ്യോഗിക സ്റ്റോര്‍ എന്നിവയിലൂടെ ഫോണ്‍ വാങ്ങുന്നവര്‍ക്ക് കിടിലന്‍ ഡിസ്‌കൗണ്ടാണ് ലഭിക്കുക. കമ്പനിയുടെ സൈറ്റില്‍ നിന്നും വാങ്ങുന്നവര്‍ക്ക് ഒന്നിലധികം ഓഫര്‍ ലഭിക്കുമെന്നും റിയല്‍മി അറിയിച്ചുകഴിഞ്ഞു. മൊബിക്വിക്ക് പേമെന്റ് നടത്തുന്നവര്‍ക്ക് 15 ശതമാനം അധിക ഡിസ്‌കൗണ്ടും ലഭിക്കും.

ഡിസ്‌കൗണ്ടും ഓഫറുകളും

റിയല്‍മി യു1 വേരിയന്റിന് വന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 3 ജി.ബി റാം മോഡലിന് 13,499 രൂപയില്‍ നിന്നും 10,999 രൂപയായി കുറച്ചിട്ടുണ്ട്. 4 ജി.ബി റാം വേരിയന്റിനും വിലക്കുറവുണ്ട്.ഉച്ചകഴിഞ്ഞ് 12 മണി, 3 മണി, 6 മണി എന്നീ സമയങ്ങളില്‍ മാത്രമാകും ഫോണ്‍ ലഭിക്കുക. വളരെ കുറച്ചു സ്റ്റോക്ക് മാത്രമേ കാണുകയുള്ളൂ .

വിവിധ ദിവസങ്ങളില്‍ വിവിധ മോഡല്‍ ഫോണുകളാകും വില്‍പ്പനയ്ക്കായി എത്തിക്കുക. സെയിലിന്റെ ആദ്യ ദിനം അറിയപ്പെടുന്നത് ‘ലൗ ഫേര്‍ സെല്‍ഫി‘ എന്നാണ്. കിടിലന്‍ സെല്‍ഫി സ്മാര്‍ട്ട്‌ഫോണായ റിയല്‍മി യു1 എന്ന മോഡലിനെ ഈ ദിവസം വാങ്ങാം. വാങ്ങുന്നവര്‍ക്ക് റിയല്‍മി ബഡ്‌സ് സൗജന്യമായി ലഭിക്കും.

ലൗ ഫോര്‍ എന്റര്‍ടൈന്‍മെന്റ്‘ എന്നാണ് രണ്ടാം ദിവസത്തെ സെയിലിന് പേരു നിശ്ചയിച്ചിരിക്കുന്നത്. റിയല്‍മി സി1 മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഡിസ്‌കൗണ്ടിനൊപ്പം 500 രൂപയുടെ മൂവി വൗച്ചറും ലഭിക്കും. ഇതിനായി ലക്കി ഡ്രോയുണ്ട്.

മൂന്നാം ദിവസത്തെ സെയിലിന്റെ പേര് ‘ലൗ ഫോര്‍ ഗെയിംസ്‘ എന്നാണ്. ഈ ദിവസം റിയല്‍മി 2 പ്രോ എന്ന മോഡലിനെ ഡിസ്‌കൗണ്ട് റേറ്റില്‍ വാങ്ങാം. കൂടാതെ 500 രൂപയുടെ ഗൂഗിള്‍ പേ വൗച്ചറും ലഭിക്കും. ഫെബ്രുവരി 8നു നടക്കുന്ന ലക്കി ഡ്രോയില്‍ വിജയികളെ പ്രഖ്യാപിക്കും.

യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായുള്ള സെയിലാണ് അവസാന ദിവസമായ ഫെബ്രുവരി 7നു നടക്കുന്നത്. റിയല്‍മി ടെക്ക് ബാക്ക്പാക്ക് വാങ്ങുന്നവര്‍ക്ക് റിയല്‍മി ബഡ്‌സ് സൗജന്യമായി ലഭിക്കും. ആദ്യ ദിവസത്തെ പോലെത്തന്നെ ഉച്ചതിരിഞ്ഞ് 12 മണിക്കും 3 മണിക്കും 6 മണിക്കും മാത്രമാകും അവസാന ദിവസ സെയില്‍.

500 രൂപ ഡിസ്‌കൗണ്ട് കുറച്ച് 6,999 രൂപയ്ക്ക് റിയല്‍മി സി1 ലഭിക്കും. അതേദിവസം തന്നെ റിയല്‍മി സി1 (2019) എഡിഷന്‍ സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പനയും നടക്കും. റിയല്‍മി 2വിന്റെ വില 9,499 രൂപയാണ്. റിയല്‍മി 2 പ്രോയ്ക്ക് 1000 രൂപയുടെ ഡിസ്‌കൗണ്ടും കമ്പനി പ്രഖ്യാപിച്ചുകഴിഞ്ഞു.

Leave A Reply

Your email address will not be published.