പുതുവർഷത്തിൽ പുതു പുത്തൻ ഇമോജികൾ

0 23

രണ്ടായിരത്തിപത്തൊമ്പതിൽ കോടിക്കണക്കിനു വരുന്ന സ്മാർട്ട് ഫോൺ ഉപഭോക്താക്കളുടെ വിരൽത്തുമ്പിലേക്കു പുതു പുത്തൻ 230 ഇമോജികൾ കൂടി. ആശയങ്ങളെയും വികാരങ്ങളെയും ഒന്നുകൂടി എളുപ്പത്തിൽ വരച്ചു കാട്ടാൻ ഇമോജികൾ സഹായിക്കാറുണ്ട് .ഇപ്പോൾ ഉള്ളതിലും കൂടുതൽ ഇമോജികൾ ഉപഭോക്താവിന്റെ വിരൽ തുമ്പിലേകെത്തുമ്പോൾ ഇമോജി സെലക്ഷൻ ഒരുപടി കൂടി യൂസെർഫ്രണ്ട്‌ലി ആവുകയാണ് .ഐഒഎസ്ഉം ആൻഡ്രോയിഡും പ്ലാറ്റുഫോമുകൾക്കു അനുസൃതമായ ഇമോജികളാണിവ.

ഈ പുതു പുത്തൻ ഇമോജികൾ ഉപഭോക്താക്കൾക്ക് സെപ്തംബര് ഒക്ടോബര് മാസങ്ങളിൽ ലഭ്യമായി തുടങ്ങും.ആൻഡ്രോയിഡ് ബീറ്റ ഉപഭോക്താക്കൾക്ക് വാട്സാപ്പിന്റെ അടുത്തിടെ നടന്ന അപ്ഡേറ്റിൽ ഇരുപത്തിയൊന്നോളം പുതിയ ഇമോജികൾ ലഭ്യമായിട്ടുണ്ട്.മുൻപേ ഉണ്ടായിരുന്നതിൽ നിന്നും ചെറിയ ചെറിയ വ്യത്യാസങ്ങൾ ഉള്ള ഇമോജികളാണിവ .

അതുപോലെതന്നെ വരാൻ പോകുന്ന 230 ഇമോജികളിൽ ഇന്ത്യൻ വസ്ത്രമായ സാരി, ദീപം, ഓട്ടോ,ഇന്ത്യൻ ദേവാലയങ്ങൾ തുടങ്ങി ഇന്ത്യൻ ടച്ച് ഉള്ള കുറച്ചധികം ഇമോജികളും ഉണ്ട്.

Leave A Reply

Your email address will not be published.