ഫേസ്ബുക് മെസ്സ്ഞ്ചറിലും ഇനി ഡിലീറ്റ് ഓപ്ഷൻ

0 49

വാ വിട്ട വാക്കു തിരിച്ചെടുക്കാൻ പറ്റില്ല അതുപോലെ തന്നെ ആയിരുന്നു വാട്സാപ്പിലും ഫേസ്ബുക്കിൽ നിന്നും അയക്കുന്ന മെസ്സേജുകളും.അയച്ച മെസ്സേജുകൾ ഡിലീറ്റ് ചെയ്യാൻ ഉള്ള ഓപ്ഷൻ വാട്സ്ആപ് കൊണ്ടുവന്നപ്പോൾ വിപ്ലവകരമായ മാറ്റങ്ങളാണ് ആ ആപ്പിൾ സംഭവിച്ചത്. അതിനു സമാനമായ ഫീച്ചർ ആണ് ഇപ്പോൾ ദാ ഫേസ്ബുക് മെസ്സ്ഞ്ചറിലും വന്നിരിക്കുന്നത് .

അയച്ച മെസ്സേജ് പത്തു മിനിറ്റ് സമയത്തിനുള്ളിൽ ഡിലീറ്റ് ചെയ്യാനുള്ള  ഓപ്ഷൻ ആണ് ഇത് .
അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്യാൻ ഉള്ള പടികൾ താഴെ ക്രമത്തിൽ കൊടുത്തിരിക്കുന്നു :
1. ഡിലീറ്റ് ചെയ്യണ്ട മെസ്സേജ് സെലക്ട് ചെയ്യാൻ വേണ്ടി പ്രസ് ചെയുക
2. പ്രസ് ചെയ്തു കഴിയുമ്പോൾ രണ്ടു ഒപ്ഷൻസ് വരും .
3 .അതിൽ ഒന്ന് എല്ലാവര്ക്കും ഡിലീറ്റ് ചെയുന്ന ഓപ്ഷനും രണ്ടാമത്തേത് അയച്ച വ്യെക്തിയുടെ ഭാഗത്തു നിന്നും മെസ്സേജ് റിമൂവ് ആവുന്നതും.


ഈ ഡിലീറ്റ് ഓപ്ഷൻ ഐഒഎസ്ഉം ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കും ലഭ്യമാണ് .ഫേസ്ബുക് ഉപഭോക്താക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഫേസ്ബുക്കിൽ ഈ ഫീച്ചർ വന്നത് .ഫേസ്ബുക് ഉടമയായ മാർക്ക് സുക്കർബെർഗ് അയക്കുന്ന മെസ്സേജുകൾ കുറച്ച സമയം കഴിയുമ്പോൾ ഡെലീറ്റായി പോവുന്നത് കണ്ടപ്പോളാണ് ഉപഭോക്താക്കളും തങ്ങൾക്കു ഈ ഫീച്ചർ വേണം എന്ന്‌ വാദിച്ചു കൊണ്ട് രംഗത്തെത്തിയത് .

വരും വർഷണങ്ങളിൽ ദശലക്ഷത്തോളം വരുന്ന ഇൻസ്റ്റാഗ്രാം വാട്സാപ്പ് ഫേസ്ബുക് മെസ്സ്ഞ്ചർ ഉപഭോഗ്താകളെ സുരക്ഷതി മായി ഒരേ കുടകീഴിൽ കൊണ്ട് വരാൻ ഉള്ള പദ്ധതികളിലാണ് ഇപ്പോൾ സുക്കർബെർഗും ടീമും .

Leave A Reply

Your email address will not be published.