ബുള്ളറ്റ് പ്രേമികൾക്കായി ഇനി കോണ്ടിനെന്റല്‍ ജിടി 650ഉം

0 33

സെപ്തംബറില്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ആഗോള വിപണിയില്‍ അവതരിക്കും. പഴയ കോണ്ടിനെന്റലിനെ പിന്‍വലിച്ചാണ് പുതിയ ജിടിയെ റോയല്‍ എന്‍ഫീല്‍ഡ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.ചെറിയ ഓട്ടങ്ങളിൽ കുതിച്ചു പായാനാണ് കഫെ റേസർ ബൈക്കുകൾ.അമ്പതുകളിലും അറുപതുകളിലും റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ പഴയ കഫേ റേസര്‍ രൂപത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിരത്തിലെത്തിയ പുതിയ വണ്ടിയാണ് കോണ്ടിനെന്റല്‍ ജിടി 650.

 

ഫീച്ചേഴ്‌സ്

എന്‍ഫീല്‍ഡിന്റെ മുഖമുദ്രയായ ക്ലാസിക് ടച്ചിനായി വൃത്താകൃതിയിലാണ് ഹാലജന്‍ ഹെഡ്‌ലാമ്പ് ഘടിപ്പിച്ചിരിക്കുന്നത്. മുന്നിലും പിന്നിലും വലുപ്പത്തില്‍ അല്‍പം ചെറുതാണ് ഇന്‍ഡികേറ്റര്‍. നീളമേറിയ ഫ്യുവല്‍ ടാങ്ക് സ്‌പോര്‍ട്ടി റൈഡിങ് പൊസിഷന് ചേര്‍ന്നതാണ്. സീറ്റ് ചെറുതാണെന്ന് തോന്നുമെങ്കിലും രണ്ട് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. താഴ്ന്ന ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ ബാറില്‍ മുന്നിലേക്ക് ആഞ്ഞു ഇരിക്കാവുന്ന സീറ്റിങ് പൊസിഷന്‍ റൈഡര്‍മാര്‍ക്ക് ഏറെ ഇഷ്ടപ്പെടും.ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന സ്‌പോര്‍ട്ടി കഫേ റേസറാണ് ജിടി.  ഡിസൈനില്‍ ഒളിഞ്ഞും തെളിഞ്ഞും പലതും കമ്പനി പരീക്ഷിച്ചിട്ടുണ്ടെങ്കിലും പെട്ടെന്ന് എടുത്തു കാണാനുള്ളത് ഇരട്ട സൈലന്‍സറാണ്. മാസീവ് എന്‍ജിനെ ഒന്നുകൂടി മാസ് ലുക്ക് നല്‍കാന്‍ ഈ വലിയ ക്രോം ഫിനിഷ് എക്‌സ്‌ഹോസ്റ്റിന് സാധിച്ചിട്ടുണ്ടെന്ന് പറയാം.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്സോര്‍ബറുകളുമാണ് ബൈക്കുകളില്‍ സസ്പെന്‍ഷന് വേണ്ടി ഒരുങ്ങുന്നത്. 320 mm ഡിസ്‌ക് മുന്‍ ടയറിലും എബിഎസ് പിന്തുണയോടെയുള്ള 240 mm ഡിസ്‌ക് പിന്‍ ടയറിലും ബ്രേക്കിംഗ് നിറവേറ്റും.

പെര്‍ഫോമെന്‍സ്

648 സിസി എയര്‍കൂള്‍ഡ് പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് ജിടിയുടെ ഹൃദയം. 7250 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 5250 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനും ഇതാണ്.മുന്നില്‍ 320 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും സുരക്ഷ ഒരുക്കും. ഇതിനൊപ്പം ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനവും വാഹനത്തിലുണ്ട്

അല്‍പം ഉയരം കുറഞ്ഞവര്‍ക്കും ജിടിയെ എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്യാം, 793 എംഎം ആണ് സീറ്റ് ഹൈറ്റ്, ആകെ ഭാരം 198 കിലോഗ്രാം. 174 എംഎമ്മിന്റെ മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും ജിടിക്കുണ്ട്. ഏത് ദുര്‍ഘട പാതകളും താണ്ടാന്‍ മുന്നില്‍ 41 എംഎം ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ കോയില്‍ ഓവര്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ ചുമതല വഹിക്കുന്നത്.

സ്റ്റാന്റേര്‍ഡ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്ന് വേരയന്റുണ്ട് ജിടിക്ക്. നിറങ്ങളിലാണ് ഇവയിലെ വ്യത്യാസം. സ്റ്റാന്‍ഡേര്‍ഡില്‍ ഒരു നിറവും കസ്റ്റത്തില്‍ ഡ്യുവല്‍ ടോണും ക്രോമില്‍ ക്രോം നിറവുമാണ് നല്‍കിയിരിക്കുന്നത്. സ്റ്റാന്റേര്‍ഡിന് 2.48 ലക്ഷം രൂപയും കസ്റ്റം ജിടിക്ക് 2.56 ലക്ഷം രൂപയും ക്രോം വകഭേദത്തിന് 2.68 ലക്ഷം രൂപയുമാണ് കോഴിക്കോട് എക്‌സ്‌ഷോറൂം വില. ഈ വിഭാഗത്തില്‍ ഇന്ത്യയില്‍ അധികം എതിരാളികളില്ലാത്തതിനാല്‍ ജിടിക്ക് വലിയ മത്സരം നേരിടേണ്ടതില്ല.

 

Leave A Reply

Your email address will not be published.