ഗൂഗിൾ മാപ്പിൽ  റീവ്യൂ  എഴുതി ഗൂഗിളിൽ നിന്ന് എങ്ങനെ സമ്മാനങ്ങൾ നേടാം

0 121

ഗൂഗിളിന്റെ മികച്ച സേവങ്ങളിൽ ഒന്നാണ് ഗൂഗിൾ മാപ്പ് . 1 ബില്യണിൽ കൂടുതൽ ആൾക്കാരാണ് ഈ സേവനം ഉപയോഗപ്പെടുത്തുന്നുള്ളത് . മുൻപരിചയമില്ലാത്ത സ്ഥലത്ത് എത്തിയാൽ ഏതൊരാളും ആദ്യം ആശ്രയിക്കുക ഗൂഗിൾ മാപ്പിനെയാണ് . ഗ്രാമങ്ങളും പട്ടണങ്ങളും ഉൾപ്പെടെ ഓരോ പ്രദേശത്തെക്കുറിച്ചും , ഹോട്ടൽ, ബസ് സ്റ്റേഷനുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചും ഇത്രയധികം വിവരങ്ങൾ ഗൂഗിളിന് ലഭിച്ചത് എങ്ങനെയെന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ ?! . അവിടെയാണ് ലോക്കൽ ഗൈഡ് എന്ന സംവിധാനത്തിന്റെ പ്രാധാന്യമേറുന്നത് .

ഇത്തരം
വിവരങ്ങൾ ശേഖരിച്ചു ഗൂഗിൾ മാപ്പിൽ പങ്കുവയ്ക്കുന്നവരാണു ഗൂഗിൾ ലോക്കൽ ഗൈഡുകൾ . ആദ്യ കാലത്ത് ഇത്തരത്തിൽ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിന് ഗൂഗിൾ സമ്മാനങ്ങൾ നൽകിയിരുന്നില്ല . എന്നാൽ കൂടുതൽ ആൾക്കാരെ ഇതിലേക്ക് ആകർഷിക്കാനായി ഗൂഗിൾ കൂടുതൽ വിവരങ്ങൾ മികച്ച രീതിയിൽ ഉൾപ്പെടുത്തുന്നവർക്ക് സമ്മാനങ്ങൾ നൽകി തുടങ്ങി .

എങ്ങനെ ഗൂഗിൾ മാപ്പിൽ ലോക്കൽ ഗൈഡാകാം

ജി–മെയിൽ അക്കൗണ്ട് ഉള്ള ആർക്കും ഗൂഗിൾ ലോക്കൽ ഗൈഡാകാം. കംപ്യൂട്ടറിലോ, ആൻഡ്രോയിഡ് ഫോണിലോ ഗൂഗിൾ മാപ്പിൽ ഗൂഗിൾ അക്കൗണ്ട് തുറക്കുക. തുടർന്ന് ഏതെങ്കിലും സ്ഥാപനത്തെയോ, സ്ഥലത്തെയോ കുറിച്ച് നിരൂപണം (റിവ്യു) നൽകുന്നതോടെ ഗൂഗിൾ ലോക്കൽ ഗൈഡായി.

ഗൂഗിൾ മാപ്പിന്റെ ഇടതുവശത്തുള്ള മെനു ബാറിൽ ‘ Your Contributions ’ ക്ലിക്ക് ചെയ്‌താൽ നിങ്ങളുടെ റീവ്യൂകളും , ലെവലുകളും കാണാൻ സാധിക്കും . നിങ്ങൾ പോയ സ്ഥലങ്ങളുടെ ഫോട്ടോയും ഇതിൽ ഉൾപ്പെടുത്താൻ സാധിക്കും .

റേറ്റിങ് (ഒരു പോയിന്റ്), റിവ്യൂ (5), ചിത്രം (5), വീഡിയോ (6), പുതിയ സ്ഥലങ്ങൾ ചേർക്കൽ (15), ഉത്തരം നൽകൽ (3) എന്നിങ്ങനെ കൂടുതൽ പോയിന്റ് നേടുന്നവർക്കു പുതിയ ലെവലിൽ എത്തിച്ചേരാം. ആദ്യ റിവ്യൂ ആദ്യ ലെവൽ ആയി. 15 പോയിന്റ് കഴിഞ്ഞാൽ രണ്ടാമത്തെ ലെവൽ.

എന്തൊക്കെ സമ്മാനങ്ങൾ ലഭിക്കും ?

പോയിന്റുകൾ നേടി ലെവൽ 6 ൽ എത്തിയാൽ ഗൂഗിളിന്റെ ക്ലൗഡ് സ്റ്റോറേജ് സേവനമായ ഗൂഗിൾ ഡ്രൈവിൽ 2 TB വരെ സൗജന്യമായി ഒരു വർഷത്തേക്ക് ലഭിക്കും . ഒപ്പം ഗൂഗിൾ പ്ലേ സ്റ്റോറിൽ പെയ്ഡ് ആപ്പുകൾ സൗജന്യമായി വാങ്ങാൻ കൂപ്പണുകൾ ലഭിക്കും .

Leave A Reply

Your email address will not be published.