ട്രെയിന്‍ സ്റ്റാറ്റസ് കൃത്യതയോടെ  അറിയാനും , പുനഃക്രമീകരിച്ച ട്രെയിൻ സമയങ്ങളും  അറിയാനുള്ള 3 മികച്ച ആപ്പുകൾ

0 107

ട്രെയിന്‍ സമയമറിയാനും , റണ്ണിംഗ് പൊസിഷന്‍ ട്രാക്ക് ചെയ്യുന്നതിനും, ട്രെയിന്‍ ഷെഡ്യൂളുകള്‍ അറിയാനും സഹായിക്കുന്ന 3 മികച്ച സൗജന്യ ആപ്പുകൾ പരിചയപ്പെടാം

1. Where is My Train

ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ട്രെയിൻ ആപ്പും മികച്ച ഫീച്ചറുകളുമുള്ള ആപ്പാണ് Where is My Train . ട്രെയിനിൽ യാത്ര ചെയ്യുന്ന സമയത്ത് ഇന്റർനെറ്റ് ഇല്ലാതെ തന്നെ ട്രെയിൻ എവിടെയെത്തിയെന്ന് കൃത്യമായി അറിയാൻ സാദിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രേത്യേകത . ടവറിന്റെ സഹായത്തോടെയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത് . പരസ്യങ്ങൾ ഇല്ലാ എന്നതും മറ്റൊരു പ്രത്യേകതയാണ് .

2. NTES

ക്യാന്‍സല്‍ ചെയ്ത ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങളും , പുനഃക്രമീകരിച്ച ട്രെയിൻ സമയങ്ങളും കൃത്യമായി അറിയാനും ഇന്ത്യന്‍ റെയില്‍വേയുടെ ഐടി വിഭാഗമായ സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫോര്‍മേഷന്‍സ് സിസ്റ്റംസ് (സിആര്‍ഐഎസ്) പുറത്തിറക്കിയ ആപ്പാണിത് . ട്രെയിന്‍ ഇപ്പോഴുള്ള പൊസിഷന്‍, എത്തുന്ന സമയം, പുറപ്പെടുന്ന സമയം തുടങ്ങിയ ഉള്‍ക്കൊള്ളിച്ച ‘സപ്പോര്‍ട്ട് യുവന്‍ ട്രെയിന്‍’ എന്ന ഫീച്ചറാണ് ആപ്ലിക്കേഷന്റെ ഏറ്റവും വലിയ പ്രത്യേകത

3. Rail Yatri

ട്രെയിൻ ലൈവ് സ്റ്റാറ്റസും , സമയ ക്രമങ്ങളും അറിയുന്നതോടൊപ്പം ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഈ ആപ്പിൽ ലഭ്യമാണ് . ട്രെയിനിൽ ഫുഡ് ഓർഡർ ചെയ്യാനും ഇതിൽ സാധിക്കും . 11 എം.ബിയാണ് ആപ്പിന്റെ സൈസ്

Leave A Reply

Your email address will not be published.