നാല് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ഓടുന്ന കാറുമായി പോര്‍ഷെ.

0 36

ഇലക്ട്രിക് കാറുകളെ സ്വീകരിക്കാന്‍ നിരത്തുകള്‍ ഒരുങ്ങി കഴിഞ്ഞു. പക്ഷെ, ഈ വാഹനത്തിന്റെ ചാര്‍ജിങ്ങിനെ ചൊല്ലിയുള്ള ആശങ്കകള്‍ക്ക് അറുതിയായിട്ടില്ല. എന്നാല്‍, ഇതിനുള്ള പരിഹാരവുമായാണ് പോര്‍ഷെയുടെ ഇലക്ട്രിക് കാര്‍ എത്തുന്നത്. നാല് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാവുന്ന വാഹനമാണ് ഒരുങ്ങുന്നത്.

പോര്‍ഷെ ടൈകന്‍ എന്ന് പേരിട്ടിരിക്കുന്ന സമ്പൂര്‍ണ ഇലക്ട്രിക് സെഡാനാണ് ഈ അവിശ്വസനീയമായ മൈലേജ് ഒരുക്കുന്നത്. ടെസ്‌ല കാറുകളില്‍ നല്‍കിയിരിക്കുന്ന ബാറ്ററി ചാര്‍ജാകുന്നതിലൂം വേഗത്തില്‍ ടൈകണിലെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ലിഥിയം അയേണ്‍ ബാറ്ററിയാണ് ടൈകാനെ നയിക്കുക. ചുവട്ടില്‍ നിരപ്പായാണ് ബാറ്ററിയുടെ സ്ഥാനം. 800V ചാര്‍ജിങ് ടെക്നോളജി വഴി നാലു മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധിക്കുന്നതിനൊപ്പം ഫുള്‍ ചാര്‍ജില്‍ 500 കിലോമീറ്ററും യാത്ര ചെയ്യാം.

മുന്നിലും പിന്നിലുമായി അണിനിരന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ഒന്നിച്ച് 600 എച്ച്പിയോളം പവര്‍ ടൈകന് നല്‍കും. 3.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ ദൂരം പിന്നിടാനും സാധിക്കും. 12 സെക്കന്‍ഡിനുള്ളില്‍ 200 കിലോമീറ്റര്‍ വേഗവും കൈവരിക്കാം.

ഫോര്‍ ഡോര്‍ വാഹനത്തില്‍ നാല് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. ഇലക്ട്രിക് വാഹനങ്ങളില്‍ രാജാക്കന്‍മാരായ ടെസ്ല മോഡല്‍ എസ് ആണ് ടൈകന്റെ എതിരാളി. ഗ്ലോബല്‍ ലോഞ്ചിന് ശേഷം ടൈകന്‍ ഇലക്ട്രിക് ഇന്ത്യയിലേക്കും വിരുന്നിനെത്തും.

Leave A Reply

Your email address will not be published.