ഫേസ്ബുക്ക് കെട്ടിടത്തിൽ ചുവർചിത്രങ്ങൾ വരയ്ക്കാൻ പോയി കോടീശ്വരനായി മാറിയ ഡേവിഡ് ചോയുടെ കഥ

0 58

അടുത്തൊന്നും മറ്റൊരു സോഷ്യൽ മീഡിയയ്ക്കും എത്തി പിടിക്കാൻ പറ്റാത്ത ഉയരത്തിലാണ് ഇപ്പോൾ ഫേസ്ബുക്ക് . 2004 ൽ ആരംഭിച്ച ഫേസ്ബുക്കിന്റെ 2018 ലെ കണക്കുകൾ പ്രകാരം 138.3 ബില്യണാണ് വിപണി മൂല്യം .അതിനാൽ തന്നെ ഫേസ്ബുക്കിൽ ഓഹരിയുണ്ടാവുകയെന്നത് വൻ വിലമതിക്കുന്ന കാര്യമാണ് . ഇന്നുള്ള കോടീശ്വരൻമാരിൽ മിക്കവരും കഠിനാദ്ധ്വാനത്തിലൂടെയും വർഷങ്ങളുടെ പരിശ്രമത്തിലൂടെയുമാണ് ഏഴക്ക നമ്പറെന്ന ആസ്തി പിന്നിട്ടത് . എന്നാൽ ഭാഗ്യത്തിലൂടെ കോടീശ്വരനായി മാറിയാളാണ് ഗ്രാഫിറ്റി ( ചുവരെഴുത്ത് ) ആർട്ടിസ്റ്റ് ഡേവിഡ് ചോ .

ഡേവിഡ് ചോയുടെ ചുവരെഴുത്തുകൾ കണ്ട ഫേസ്ബുക്ക്  സഹ-സ്ഥാപകന്‍ ഷോണ്‍ പാര്‍ക്കര്‍ 2005 ൽ തങ്ങളുടെ സിലിക്കൺ വാലിയിലുള്ള കെട്ടിടത്തിൽ ചുവർചിത്രങ്ങൾ വരക്കാനായി പണി ഏൽപ്പിക്കുകയായിരുന്നു . ചുവർ ചിത്രങ്ങൾ പൂർത്തിയാക്കിയ ചോ പ്രതിഫലമായി 60000$ ചോദിക്കുകയായിരുന്നു .

FILE — From left: Mark Zuckerberg, Dustin Moskovitz and Sean Parker at Facebook headquarters in Palo Alto, Calif., May 25, 2005. Facebook, the vast online social network, is poised to file for a public stock offering on Wednesday, Feb. 1, 2012, that will ultimately value the company at $75 billion to $100 billion, cashing in on the fuel that powers the engine of Internet commerce: personal data. (Jim Wilson/The New York Times)
Credit: New York Times / Redux / eyevine
For further information please contact eyevine
tel: +44 (0) 20 8709 8709
e-mail: info@eyevine.com
www.eyevine.com

പ്രതിഫലമായി പണത്തിന് പകരം കമ്പനിയുടെ ഓഹരി മതിയോയെന്ന് ഷോണ് പാർക്കർ ചോദിക്കുകയായിരുന്നു . 2005 ൽ ഒന്നുമല്ലാതിരുന്ന കമ്പനിയുടെ 60000$ ഓഹരി അന്ന് ചോ സ്വന്തമാക്കുകയായിരുന്നു.
2012-ലെ കണക്കനുസരിച്ച് ചോയുടെ ഫേസ്ബുക്ക് ഷെയര്‍ ആസ്ഥി 200 മില്യൺ ഡോളറില്‍ കൂടുതലാണ് .

അന്ന് ഫേസ്ബുക്ക് എന്താണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും. എന്നാൽ തന്നോട് പ്രതിഫലമായി കമ്പനിയുടെ ഓഹരി മതിയോയെന്ന് ചോദിച്ചയാൾക്ക് എന്തൊക്കെ യോ അറിയാമെന്ന് തോന്നാലുണ്ടായതായി പിന്നീട് ഡേവിഡ് ചോ അഭിമുഖത്തിൽ പറഞ്ഞിരുന്നു .

Leave A Reply

Your email address will not be published.