1312 രൂപക്ക് വര്‍ഷം മുഴുവന്‍ സൗജന്യ വിളി; 5ജിബി ഡാറ്റയും: ബിഎസ്എൻഎൽ വാർഷിക പ്ലാൻ

0 1,681

ബിഎസ്എന്‍എല്‍ പുതിയ വാര്‍ഷിക പ്ലാന്‍ പ്രഖ്യാപിച്ചു. 1312 രൂപക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ലോക്കല്‍, എസ് ടി ഡി കോളും അഞ്ച് ജിബി ഡാറ്റയും ആയിരം എസ്എംഎസും ലഭിക്കുന്നതാണ് ഓഫര്‍.

Watch Huawei Y9 (2019) launch In kerala

ഡല്‍ഹിയും മുംബൈയും ഒഴികെ ഏതു സര്‍ക്കിളിലേക്കുള്ള വിളിയും സൗജന്യമാണ്. അത്യാവശ്യത്തിന് മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്കാണ് പുതിയ ഓഫര്‍ ഗുണകരമാകുക. ഒരു വര്‍ഷത്തേക്ക് ഹലോ ട്യൂണും ഈ പ്ലാനില്‍ സൗജന്യമായി ലഭിക്കും. ആന്ധ്രാ പ്രദേശ് തെലുങ്കാന സര്‍ക്കിളുകളിലാണ് പ്ലാന്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. വൈകാതെ മറ്റു സര്‍ക്കിളുകളിലും എത്തുമെന്ന് കരുതുന്നു.

1699, 2099 രൂപയുടെ വാര്‍ഷിക പ്ലാനുകളും ലഭ്യമാണ്. ഈ പ്ലാനുകളില്‍ യഥാക്രമം സൗജന്യ കോളിന് പുറമെ ദിനം പ്രതി രണ്ട്, നാല് ജിബി ഡാറ്റയും ലഭിക്കും.

Leave A Reply

Your email address will not be published.