Technews, Reviews , much more

2019 ൽ 3​ ക്യാമറകളുമായി ഐഫോൺ മോഡലുകൾ പുറത്തിറങ്ങും

0 273

2019ൽ മൂന്ന്​ ​ഐഫോൺ മോഡലുകൾ ആപ്പിൾ പുറത്തിറക്കുമെന്ന്​ റിപ്പോർട്ടുകൾ. ​XR, ​​​ഐഫോൺ XS, ഐഫോൺ XS മാക്​സ്​ എന്നിവയുടെ പിൻഗാമികളായിട്ടാവും പുതിയ മോഡലുകൾ എത്തുക. ഇതിൽ ഐഫോൺ XR​​ന്റെ പിൻഗാമിയായെത്തുന്ന മോഡലിൽ മൂന്ന്​ കാമറകൾ ഉണ്ടാവുമെന്നാണ്​ സൂചന. ചൈനയിലുൾപ്പടെ പല വിപണികളിലും വിൽപന കുറഞ്ഞതോടെയാണ് കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി ​ഐഫോൺ മോഡലുകൾ പുറത്തിറക്കാൻ ആപ്പിൾ നിർബന്ധിതരായത്​.

Watch Huawei Y9 (2019) launch In kerala

ഐഫോൺ XR​​ന്റെ പുതുതലമുറ മോഡലിൽ എൽ.സി.ഡി ഡിസ്​പ്ലേയും മറ്റ്​ രണ്ട്​ മോഡലുകളിൽ ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയുമായിരിക്കും ആപ്പിൾ ഉൾപ്പെടുത്തുക. 2020 ഓടെ പൂർണ്ണമായും ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയിലേക്ക്​ മാറാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​. അതേസമയം, ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇപ്പോൾ ആപ്പിൾ തയാറായിട്ടില്ല.

കഴിഞ്ഞ വർഷവും മൂന്ന്​ ഐഫോൺ മോഡലുകളാണ്​ കമ്പനി പുറത്തിറക്കിയത്​. വലിയ വില മൂലം മൂന്ന്​ മോഡലുകൾക്കും വിപണിയിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഇതിന്​ പിന്നാലെയാണ്​ 2019ലെ ​ഐഫോൺ മോഡലുകളെ കുറിച്ചുള്ള വാർത്തകൾ പുറത്ത്​ വരുന്നത്​.

Leave A Reply

Your email address will not be published.