വാട്‌സാപ് ചാറ്റുകള്‍ക്ക് ലോക്കിടാൻ പുതിയ ഫീച്ചർ

0 672

ലോകത്തെ തന്നെ ഏറ്റവും വലിയ ജനപ്രിയ മെസേജിങ് സര്‍വീസായ വാട്‌സാപിന് താമസിയാതെ ഫിംഗര്‍പ്രിന്റ് ഒതന്റിക്കേഷന്‍ സാധ്യമായേക്കുമെന്ന് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ് ഈ സുരക്ഷാ ഫീച്ചര്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് റപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് എനേബിള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഓരോ തവണയും വാട്‌സാപ് സന്ദർശിക്കുമ്പോൾ വിരലടയാളം നല്‍കിയാലേ ആപ്പിലേക്കു കടക്കാനാകൂ.

വാട്‌സാപ് ബീറ്റാ ഇന്‍ഫോ (WABetaInfo) എന്ന വെബ്‌സൈറ്റാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇവര്‍ വാട്‌സാപിലെ പല പുതിയ ഫീച്ചറുകളും പരീക്ഷിക്കുന്ന കമ്പനിയാണ് . അവര്‍ പറയുന്നത് ഫിംഗര്‍പ്രിന്റ് ഒതന്റിക്കേഷന്‍ ഫീച്ചര്‍ പരീക്ഷിക്കപ്പെടുകയാണിപ്പോള്‍ എന്നാണ്. ആന്‍ഡ്രോയിഡിലെ വാട്‌സാപ് 2.19.3 ബീറ്റാ വേര്‍ഷനിലിത് ഡിസേബിള്‍ ചെയ്തിരിക്കുകയാണ്.

മെയിൽ ഓപ്പൺ ചെയ്താൽ പണി കിട്ടും ???

ഈ ഫീച്ചര്‍ ഔദ്യോഗികമായി ലഭ്യമാകുമ്പോൾ , വാട്‌സാപ്പിനുള്ളില്‍ Settings > Account > Privacy എത്തിയാല്‍ എനേബിള്‍ ചെയ്യാം. ഇത് എനേബിള്‍ ചെയ്തു കഴിഞ്ഞാല്‍ ചാറ്റുകള്‍ പിന്നെ മറ്റാര്‍ക്കും കാണാനാകില്ല. വാട്‌സാപ് ഐക്കണില്‍ സ്പര്‍ശിച്ചാല്‍ ഉടന്‍ ഫിംഗര്‍പ്രിന്റ് ഐഡി ചോദിക്കും. നോട്ടിഫിക്കേഷനില്‍ നിന്ന് കടക്കാന്‍ ശ്രമിച്ചാലുമൊക്കെ ഇതു തന്നെയായിരിക്കും ഫലം. ചുരുക്കി പറഞ്ഞാല്‍ ഒരു തവണ ക്ലോസു ചെയ്തു കഴിഞ്ഞ് പിന്നെ വരുന്ന മെസേജ് കാണണമെങ്കില്‍ ഫിംഗര്‍പ്രിന്റ് പതിപ്പിക്കേണ്ടി വരും. ഏതെങ്കിലും ഒരു പ്രത്യേക ചാറ്റ് മറ്റുള്ളവര്‍ കാണാതിരിക്കാനല്ല, മറിച്ച്‌ മുഴുവന്‍ വാട്‌സാപ് മെസേജുകളും പ്രൊട്ടക്‌ട് ചെയ്യാനാണിത് ഉപയോഗിക്കുക. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ മുതല്‍ മുന്നിലേക്കുള്ള വേര്‍ഷനുകളിലെ, ഫിംഗര്‍പ്രിന്റ് സ്‌കാനറുളള ഫോണുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാക്കും .ഈ ഫീച്ചര്‍ ആദ്യം ആന്‍ഡ്രോയിഡിലും പിന്നീട് ഐഒഎസിലും ലഭ്യമാക്കുമെന്നാണ് അറിയുന്നത്.

Leave A Reply

Your email address will not be published.