അത്യാധുനിക സംവിധാനങ്ങളോടെ റിലയന്‍സ് ജിയോയുടെ ‘ കുംഭ് ജിയോ ഫോണ്‍’

0 335

കൊച്ചി: പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹൈന്ദവ തീര്‍ത്ഥാടന സംഗമമാണ് കുംഭമേള. 2019 ജനുവരി 14 മുതല്‍ മാര്‍ച്ച്‌ നാലു വരെയാണ് കുംഭമേള നടക്കുന്നത്. 192 രാജ്യങ്ങളില്‍ നിന്നുമുളളവരാണ് ഇക്കുറി കുംഭമേളയില്‍ പങ്കെടുക്കുന്നത്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവുമധികം വിശ്വാസികള്‍ എത്തുന്ന കുംഭമേളക്ക് പോകുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി റിലയന്‍സ് ജിയോ ”കുംഭ് ജിയോഫോണ്‍” വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് .

കുംഭമേളക്ക് പോകുന്ന വിശ്വാസികള്‍ക്കായി പ്രത്യേകമായി നിരവധി സംവിധാനങ്ങളാണ് കുംഭ് ജിയോ ഫോണില്‍ ഒരുക്കിയിരിക്കുന്നത്. ഫോര്‍ ജി നെറ്റ് വര്‍ക്കിലുള്ള ഫോണില്‍ കുംഭമേളയെക്കുറിച്ചുള്ള വിശദാംശങ്ങള്‍, ലൈവ് യാത്രാ നിര്‍ദേശങ്ങള്‍, ടിക്കറ്റ് ബുക്കിംഗ്, കുംഭമേള നടക്കുന്ന പ്രദേശത്തിന്റെ റൂട്ട് മാപ്പ് എന്നിവ ഒരുക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളോടൊപ്പം പോകുമ്പോൾ , തിരക്കില്‍പ്പെട്ട് കൂടെയുള്ളവര്‍ പല സംഘങ്ങളായി പിരിഞ്ഞാലും കുംഭ് ജിയോഫോണ്‍ കുടുംബാംഗങ്ങള്‍ എവിടെയാണുള്ളത് എന്ന് കണ്ടെത്താന്‍ സഹായിക്കും. കുംഭമേളയുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികളും ഫോണിലൂടെ ആസ്വദിക്കാം. വാട്ട്‌സ് ആപ്പ്, ഫെയിസ് ബുക്ക് തുടങ്ങിയ സമൂഹിക മാധ്യമങ്ങളും മറ്റു പ്രമുഖ ആപ്ലിക്കേഷനുകളും കുംഭ് ജിയോഫോണില്‍ ലഭ്യമായിരിക്കും.

2019 വീഡിയോ ചെയ്യുമ്പോൾ

കുംഭ് ജിയോ ഫോണിന്റെ ഫീച്ചറുകള്‍

  • കുംഭമേളയെ കുറിച്ചുളള സേവന വിവരങ്ങള്‍.
  • കുംഭമേളയെ കുറിച്ചുളള എല്ലാ വിവരങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു.
  • പ്രത്യേക ട്രെയിനുകൾ, ബസ്സുകള്‍ എന്നിവയെ കുറിച്ചുളള തത്സമയ യാത്ര വിവരങ്ങള്‍ ലഭിക്കുന്നു.
  • ടിക്കറ്റ് ബുക്ക് ചെയ്യാം അതു പോലെ അപ്‌ഡേറ്റുകളും ലഭിക്കും.
  • Yatri ashray സ്‌റ്റേഷനുകളില്‍ അടിയന്തരം ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍.
  • ഏരിയ റൂട്ടുകളും മാപ്പുകളും.
  • റെയില്‍വേ ക്യാമ്പ് മേള.

പ്രിയപ്പെട്ടവരെ ബന്ധിപ്പിക്കാന്‍:

 • ഫാമിലി ലൊക്കേറ്റര്‍: എപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ടവരെ ബന്ധപ്പെടാൻ സാധിക്കും.
 • കോയ പായ: നിങ്ങളുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ കാണാതായാല്‍ കണ്ടെത്താം.

കുംഭ് ഡിവോഷണല്‍:

 • കുംഭ് ദര്‍ശന്‍: മുന്‍കാല ശേഖരണത്തോടൊപ്പം പ്രത്യേക കുംഭ ഇവന്റുകളും പ്രോഗ്രാമുകളും ജിയോ ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നു.
 • കുംഭ് റേഡിയോ: ഭക്തിഗാനങ്ങളിലേക്കും സ്തുതിഗീതങ്ങളും എപ്പോൾ വേണമെങ്കിലും കേൾക്കാം

Leave A Reply

Your email address will not be published.