Technews, Reviews , much more

48 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയുമായി റെഡ്മി നോട്ട് 7 ; വില 12,000

0 1,094

ഷവോമിയുടെ ഏറ്റവും പുതിയ ഷാവോമി റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രോ സ്മാര്‍ട്‌ഫോണുകള്‍ ചൈനയില്‍ അവതരിപ്പിച്ചു. ഷാവോമിയുടെ റെഡ്മി നോട്ട് 6 പരമ്പരയുടെ പിന്‍ഗാമിയാണ് റെഡ്മി നോട്ട് 7. എന്നാല്‍ ഒട്ടേറെ പുതുമകളോടെയാണ് റെഡ്മി നോട്ട് 7 അവതരിപ്പിച്ചിരിക്കുന്നത് . 48 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയാണ് ആ മാറ്റങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

റെഡ്മി ഇനി ഒരു സ്വതന്ത്ര ബ്രാന്റ് ആയിരിക്കും. ‘റെഡ്മി ബൈ ഷാവോമി’ എന്ന ബ്രാന്റിങ് ആയിരിക്കും ഇനി ഫോണിന് പിറകിലുണ്ടാവുക. നേരത്തെ പുറത്തിറങ്ങിയ റെഡ്മി ഫോണുകളില്‍ ഉപയോഗിച്ചിരുന്ന മെറ്റല്‍ യുനിബോഡി ഡിസൈനിന് പകരം പിന്‍ഭാഗത്ത് 2.5 ഡി കര്‍വ്ഡ് ഗ്ലാസ് ഡിസൈനോടുകൂടിയ പുതിയ ഗ്ലാസ് ഡിസൈനാണ് റെഡ്മി നോട്ട് 7നുള്ളത്.

Honor 8X vs Redmi Note 6 Pro Comparison Malayalam

റെഡ്മി നോട്ട് 7 ന് മൂന്ന് വേരിയന്റുകളാണുള്ളത്. 48 മെഗാപിക്‌സലിന്റെ ക്യാമറയാണെങ്കിലും കുറഞ്ഞ വിലയിലാണ് ഷാവോമി ഫോണ്‍ വിപണിയിലെത്തിക്കുന്നത്. റെഡ്മി നോട്ട് 7 ന്റെ മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ് പതിപ്പിന് 10,380 രൂപയാണ്.നാല് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് 12,458 രൂപയാണ്. എന്നാല്‍ ഇന്ത്യയിലെ വില എത്രയായിരിക്കുമെന്ന് ഔദ്യോഗികമായ സ്ഥിരീകരണമില്ല.

റെഡ്മി നോട്ട് 7 ന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ടണല്‍ കവറും ഷാവോമി പുറത്തിറക്കി. വിവിധ കോണുകളില്‍ നിന്നും നോക്കുമ്പോള്‍ നിറം മാറുന്നതാണ് ഈ കവര്‍. 302 രൂപ ആണ് ഇതിന്റെ വില .

റെഡ്മി നോട്ട് 7 സവിശേഷതകള്‍

  • 2340 x 1080 പിക്‌സല്‍ റസലൂഷനില്‍ 6.3 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന്.
  • ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസറില്‍ മൂന്ന് ജിബി, നാല് ജിബി, ആറ് ജിബി റാം പതിപ്പുകളും 32 ജിബി 64 ജിബി സ്റ്റോറേജും ഫോണിനുണ്ട്.
  • മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവുമുണ്ട്.
  • 48 മെഗാപിക്‌സലിന്റേയും അഞ്ച് മെഗാപിക്‌സലിന്റേയും ഡ്യുവല്‍ ക്യാമറയാണ് ഫോണിന് നല്‍കിയിട്ടുള്ളത്.സാംസങിന്റെ ജിഎം1 സെന്‍സറാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 13 മെഗാപിക്‌സലാണ് ഫ്രണ്ട് ക്യാമറ. എഐ ഫീച്ചറുകളും പോര്‍ട്രെയ്റ്റ് മോഡും സെല്‍ഫി ക്യാമറയിലുണ്ട്.
  • 4000 എംഎഎച്ച് ബാറ്ററിയാണിതിന്.
  • ടൈപ്പ് സി യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുള്ള ഫോണില്‍ ക്വാല്‍കോമിന്റെ ക്വിക്ക് ചാര്‍ജിങ് സൗകര്യവും ലഭ്യമാണ്.

റെഡ്മി നോട്ട് 7 നുള്ള അതേ സൗകര്യങ്ങളാണ് റെഡ്മി നോട്ട് 7 പ്രോയിലും ഉള്ളത്. എന്നാല്‍ നോട്ട് 7 പ്രോയിലെ 48 മെഗാപിക്‌സല്‍ ക്യാമറയില്‍ സാംസങ് സെന്‍സറിന് പകരം സോണി ഐഎംഎക്‌സ്586 സെന്‍സര്‍ ആണ് ഉപയോഗിച്ചിട്ടുള്ളത്.

Leave A Reply

Your email address will not be published.