Technews, Reviews , much more

ഫാസ്റ്റ്ട്രാക്ക് റിഫ്ലക്സ്‌ വേവ് സ്മാര്‍ട്ട് ബാന്‍ഡ്

0 194

പ്രമുഖ ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ബാന്‍ഡ് മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫാസ്റ്റ്ട്രാക്ക് റിഫ്ലക്സ്‌ വേവ് എന്നാണ് സ്മാര്‍ട്ട് വാച്ചിന്റെ പേര്. ജസ്റ്റര്‍ കണ്ട്രോളോടെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വണ്ണം കുറഞ്ഞ സ്മാര്‍ട്ട് വാച്ച് എന്ന ഖ്യാദിയോടെയാണ് ഈ മോഡലിന്റെ വരവ്. ആരോഗ്യ സുരക്ഷയ്ക്കായും ഫിറ്റ്‌നസിനായും ഒരുപിടി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ മോഡല്‍. ഇന്ത്യന്‍ വിപണിയില്‍ 4,995 രൂപയാണ് വാച്ചിന്റെ വില.

ഇതുവരെ ഇറങ്ങിയതിൽ വെച്ച് ഏറ്റവും വണ്ണം കുറഞ്ഞ സ്മാര്‍ട്ട് ബാന്‍ഡാണ് ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവെന്ന് നിസംശയം പറയാം. സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌നസ് ട്രാക്കറാണ് മോഡലിലുള്ളത്. ധരിക്കാനും കംഫര്‍ട്ടബിളാണ്. വിവിധ അവസരങ്ങളില്‍ വ്യത്യസ്തങ്ങളായ സ്ട്രാപ്പുകള്‍ മാറ്റിമാറ്റി ഉപയോഗിക്കാനുള്ള സൗകര്യവും മോഡലിലുണ്ട്. ടെക്ചറുമായെത്തുന്ന ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവിന്റെ സ്ട്രാപ്പ് പ്രീമിയം ലുക്ക് നല്‍കുന്നു. പ്ലാസ്റ്റിക്കിലാണ് നിര്‍മാണമെങ്കിലും ഐപി67 റേറ്റിംഗുണ്ട്. അതായത് മൂന്നു മീറ്റര്‍ വരെ ആഴമുള്ള വെള്ളത്തില്‍ 30 മിനിറ്റു വരെ സുരക്ഷിതമായി വാച്ച് ഉപയോഗിക്കാം. വെള്ളം ഉള്ളില്‍ കയറില്ല. നീന്തൽ സമയത്തും വാച്ച് ഉപയോഗിക്കാം. 9മില്ലി മീറ്റര്‍ മാത്രമുള്ള ബാന്‍ഡില്‍ നിരവധി ജസ്റ്റര്‍ കണ്ട്രോളുണ്ട്. സ്ലീക്ക് ഡിസൈന്‍ ഏവരെയും മനം കുളിര്‍പ്പിക്കും. ഇതിലെല്ലാം പുറമേ പുറം ഭാഗത്ത് ഒരു തരത്തിലുള്ള ഫിസിക്കല്‍ ബട്ടണും ഈ വാച്ചില്‍ കാണാനാകില്ല. ചാര്‍ജിംഗ് പോര്‍ട്ടിനോടു ചേര്‍ന്നുള്ള ഇരട്ട പിന്‍ ഡോക്ക് എടുത്തു പറയേണ്ട പ്രത്യേകതയാണ്.

📧📧 മെയിൽ ഓപ്പൺ ചെയ്താൽ പണി കിട്ടും

ഇന്ന് വിപണിയിലുള്ള പല മോഡല്‍ സ്മാര്‍ട്ട് വാച്ചുകളും സ്ട്രാപ്പില്‍ നിന്നും പുറത്തെടുത്തു വേണം ചാര്‍ജ് ചെയ്യാന്‍. എന്നാല്‍ ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവില്‍ അതുവേണ്ട. സ്ട്രാപ്പിന്റെ മൊഡ്യൂള്‍ മാത്രം മാറ്റി ബാറ്ററി ചാര്‍ജ് ചെയ്യാം. ഓ.എല്‍.ഇ.ഡി ഡിസ്‌പ്ലേയാണ് ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവ് സ്മാര്‍ട്ട് വാച്ചിലുള്ളത്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ പോലും മിഴിവോടെ ഡിസ്‌പ്ലേ പ്രവര്‍ത്തിക്കും. ലോ ലൈറ്റ് സന്ദര്‍ഭത്തിലും ഡിസ്‌പ്ലേ കരുത്തുള്ളതാണ്.

ഈ വാച്ചിന്റെ ഉപയോഗക്രമം വളരെ ലളിതമാണ്. സ്‌ക്രോളിംഗ് നോട്ടിഫിക്കേഷന്‍ സവിശേഷത എടുത്തു പറയേണ്ട ഒന്നാണ്. റിഫ്‌ളക്‌സ് വേവ് ആപ്പിലൂടെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുമായും ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവ് വാച്ചിനെ ബന്ധിപ്പിക്കാനുള്ള സൗകര്യമുണ്ട്. വളരെ ലളിതമായി നിമിഷങ്ങള്‍കൊണ്ട് ഫോണുമായി ബന്ധിപ്പിക്കാനാകും.

9 മില്ലീമീറ്ററുള്ള സ്മാര്‍ട്ട് വാച്ചില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് നിരവധി ഫീച്ചറുകളാണ്. ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവില്‍ ഉപയോക്താക്കള്‍ക്ക് ചിത്രങ്ങള്‍ പകര്‍ത്താനും, സംഗീതം മാറ്റാനും കോളുകള്‍ റിജക്ട് ചെയ്യാനും നോട്ടിഫിക്കേഷനുകള്‍ സ്‌ക്രോള്‍ ചെയ്യാനുമെല്ലാം സൗകര്യമുണ്ട്. ഫോണില്‍ ലഭ്യമാകുന്ന എല്ലാ നോട്ടിഫിക്കേഷനും വാച്ചില്‍ ലഭിക്കും. ആക്ടീവ് ട്രാക്കിംഗ് , 24 മണിക്കൂര്‍ ആക്ടീവ് സ്ലീപ്പ് ട്രാക്കിംഗ്, കലണ്ടര്‍ അലേര്‍ട്ട്, കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ തുടങ്ങിയവയുടെയെല്ലാം അലേര്‍ട്ടുകള്‍ സ്മാര്‍ട്ട് വാച്ചില്‍ ലഭിക്കും. ഓരോ ദിവസവും എത്ര ദൂരം നടന്നു, എത്ര നേരം ഉറങ്ങി തുടങ്ങിയ വാച്ച് നിങ്ങളിലെത്തിക്കും. വാച്ചുമായി ബന്ധിപ്പിച്ചിട്ടുള്ള നിങ്ങളുടെ ഫോണ്‍ കാണാതായാല്‍ അവയെ കണ്ടെത്താനും ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവ് സ്മാര്‍ട്ട് വാച്ച് നിങ്ങളെ സഹായിക്കും.

Leave A Reply

Your email address will not be published.