Technews, Reviews , much more

ഫ്ളിപ്പ്കാർട്ടിൽ “ദി ഗ്രാൻറ് ഗാഡ്‌ജറ്റ്സ് ഡേയ്‌സ് സെയിൽ”; ഇലക്ട്രോണിക് ഉപകരണങ്ങൾ 80% വിലകുറവിൽ.

0 1,253

ഫ്ളിപ്പ്കാർട്ടിൽ ഇലക്ട്രോണിക് ഉപരണങ്ങളുടെ വമ്പിച്ച ആദായ വില്പന. “ദി ഗ്രാൻറ് ഗാഡ്‌ജറ്റ്സ് ഡേയ്‌സ് സെയിൽ” വഴി ഇപ്പോൾ നടക്കുന്ന വിപണിയിൽ നിന്ന് നിങ്ങൾക്ക് 80 ശതമാനം വിലക്കുറവിൽ ലാപ്‌ടോപ്പുകൾ, ക്യാമറ, പവർ ബാങ്കുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വന്തമാക്കാം.ഐ.സി.ഐ.സി.ഐ ബാങ്കുകൾ വഴി പണമിടപാട് നടത്തുന്നവർക്ക് 5% ഇളവിൽ സാമഗ്രികൾ സ്വന്തമാക്കാം.

എച്ച്.പി, ലെനോവോ, അസ്യൂസ്, ഏസർ തുടങ്ങിയ ലാപ്‌ടോപ്പുകൾക്ക് 40,000 രൂപ ഇളവിൽ വരെ നിങ്ങൾക്ക് സ്വന്തമാക്കാം. എച്ച്.പി 15 കോർ i3 7th ജനറേഷൻ, 32,490 രൂപയ്ക്ക് സ്വന്തമാക്കാം. 37,900 രൂപയാണ് എച്ച്.പി 15 കോർ i3 7th ജനറേഷൻ ലാപ്ടോപിന്റെ വില.
യഥാർത്ഥ വിലയിൽ നിന്നും 14% കുറച്ചാണ് ഇപ്പോഴത്തെ വിലയായ 32,490 രൂപ. ലെനോവോ ഐഡിയപാഡ് 330 കോർ i5 8th ജനറേഷൻ ലാപ്ടോപ്പ് യഥാർത്ഥ വിലയായ 42,990 രൂപയിൽ നിന്ന് 12 ശതമാനം ഇളവിൽ സ്വന്തമാക്കാവുന്നതാണ്.

1 ടി.ബി ഹാർഡ്‌ഡ്രൈവ്, 8 ജി.ബി. റാമോഡ് കൂടിയ ഏസർ നൈട്രോ 5 റായ്സെൻ 5 ക്വാഡ് കോർ ലാപ്ടോപ്പ് 51,990 രൂപയാണ് വില. ഇതിന്റെ യഥാർത്ഥ വിലയെന്ന് പറയുന്നത് 79,999 രൂപയാണ്. അത് പോലെ, ഏസർ പ്രീഡേറ്റർ ഹീലിയോസ് 300 കോർ i5 8th ജനറേഷൻ 36 ശതമാനം ഇളവിൽ 66,900 രൂപയ്ക്ക് വാങ്ങിക്കാൻ കഴിയുന്നതാണ്.1,04,999 രൂപയാണ് ഇതിൻറെ യഥാർത്ഥ വില. 8 ജി.ബി റാം, 128 ജി.ബി ഹാർഡ് ഡ്രൈവ് സ്റ്റോറേജ് കപ്പാസിറ്റി, എന്നിവയോട് കൂടിയ ആപ്പിൾ മാക്ബുക്ക് എയറിന് 65,990 രൂപയ്ക്ക് സ്വന്തമാക്കാം

22,990 രൂപ മുതൽ ഡി.എസ്.എൽ.ആർ ക്യാമറകൾ ലഭ്യമാണ്. ഇ.എം.ഐ കൂടാതെ ക്യാമറ വാങ്ങിയാൽ 1000 രൂപ ഇളവിൽ ലഭിക്കുന്നതാണ്. കാനൻ, നിക്കോൺ എന്നി ബ്രാൻഡുകളിലുള്ള ക്യാമറകളാണ് ലഭ്യമായിട്ടുള്ളത്. EOS 200D ഡി.എസ്.എൽ.ആർ ക്യാമറ 37,990 രൂപയ്ക്ക് ലഭിക്കും.അതുപോലെ, EOS 1500D ഡി.എസ്.എൽ.ആർ 18-55 മില്ലിമീറ്റർ IS II ലെൻസോടുകൂടിയത് 26,490 രൂപക്കും ലഭിക്കും. നിക്കോൺ D3400 ഡി.എസ് എൽ.ആർ രണ്ട് ലെൻസോടുകൂടിയത് 38,990 രൂപയാണ്. ഇതിന്റെ യഥാർത്ഥ വില എന്നത് 50,295 രൂപയാണ്.

സോണി, ഡബ്ല്യൂ.ഡി, തോഷിബ തുടങ്ങിയവയുടെ ഹാർഡ് ഡിസ്കുകൾ 3,399 രൂപ മുതൽ ലഭ്യമാണ്. 2,499 രൂപയ്ക്ക് പ്രിന്ററുകൾ സ്വന്തമാക്കാം, പവർ ബാങ്കുകൾ 499 രൂപ മുതൽ ലഭ്യമാണ്.

Leave A Reply

Your email address will not be published.