Technews, Reviews , much more

‘നോക്കിയ 9 പ്യൂവര്‍ വ്യൂ’ വിപണിയിലേക്ക്..

0 209

ഉപഭോക്താക്കള്‍ക്കായി ഏറ്റവും പുതിയ ‘നോക്കിയ 9 പ്യൂവര്‍ വ്യൂ’ ഉടന്‍ വിപണിയിലേക്ക് എത്തുന്നു. അതായത്, ഈ മോഡല്‍ ഏഴ് ക്യാമറയുള്ള സ്മാർട്ട്‌ഫോണാണ് അവതരിപ്പിക്കുന്നത്.കൂടാതെ,പുതിയ മോഡലിന് അഞ്ചു പിന്‍ ക്യാമറകളും, മുന്‍പില്‍ രണ്ട് ക്യാമറയും ഉണ്ടായിരിക്കുമെന്നാണ് സൂചന. മാത്രമല്ല, മധ്യഭാഗത്ത് ഒരു ക്യാമറയും ചുറ്റും അഞ്ചു ക്യാമറകളും, ഫ്‌ളാഷും അടങ്ങുന്നതാണ് പുതിയ ഐഡിയ സ്മാര്‍ട്ട്‌ഫോണ്‍.

നോക്കിയ 9 പ്യൂവര്‍ വ്യൂ വിപണിയിലെത്തിയാല്‍ ലോകത്തെ ആദ്യത്തെ അഞ്ചു ക്യാമറ സെറ്റ്‌അപ് ആയിരിക്കുമിത്. എന്നാല്‍, ഫോണ്‍ എന്ന് വിപണിയില്‍ എത്തുമെന്ന കൃത്യമായ വിവരം ലഭ്യമല്ല. ജനുവരി അവസാനം വിപണയില്‍ എത്തുമെന്നാണ് റഷ്യന്‍ വെബ്‌സൈറ്റായ ‘നോക്കിയ അന്യൂ’ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
📧📧 മെയിൽ ഓപ്പൺ ചെയ്താൽ പണി കിട്ടും

കൂടാതെ, 6 ജിബി റാം കരുത്തില്‍ 128 ജിബി സ്റ്റോറേജും, 8 ജിബി റാം കരുത്തില്‍ 256 ജിബി സ്റ്റോറേജിലും ഫോണില്‍ ലഭ്യമാകും. മാത്രമല്ല, പിന്നിലെ അഞ്ച് ക്യാമറകള്‍ കൂടാതെ മികച്ച സെല്‍ഫികള്‍ക്കായി ഫോണിന്റെ മുന്‍പില്‍ ഡ്യൂവല്‍ ക്യാമറകളും നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ,5.9 ഇഞ്ച് ക്യു എച്ച്‌ഡി ഒഎല്‍എഡി ഡിസ്‌പ്ലേ പാനലോട് കൂടിയാകും നോക്കിയ 9 പ്യുര്‍വിന്റേത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറുമായി ബന്ധപ്പെടുത്തിയാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. രണ്ട് പതിപ്പില്‍ ഫോണ്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിലുപരി, ആന്‍ഡ്രോയിഡ് 1 അംബ്രല്ലയോട് കൂടിയതാണ് നോക്കിയ 9 പ്യുര്‍വ്യൂ എത്തുന്നത്.

Leave A Reply

Your email address will not be published.