മെസേജുകള്‍ പൂട്ടിവയ്ക്കാന്‍ വാട്ട്‌സാപ്പിലും ഇനി വിരലടയാളം

0 944

സ്വകാര്യ മെസേജുകള്‍ ഇനി മറ്റാരും വായിക്കുമെന്നുള്ള പേടി വേണ്ട. വാട്‌സാപ്പ് ആപ്ലിക്കേഷന്‍ വിരലടയാളം കൊണ്ട് ലോക്ക് ചെയ്യാനുള്ള സംവിധാനാണ് വരുന്നത്. ഈ ഫീച്ചര്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുത്താനുള്ള തിരക്കിലാണ് വാട്‌സാപ്പ് അധികൃതര്‍.

ഫീച്ചര്‍ പ്രാബല്യത്തില്‍ വരുന്നതോടെ വാട്‌സാപ്പ് ടച്ച്‌ ഐഡി എന്ന പേരില്‍ പ്രൈവസി സെറ്റിങ്‌സില്‍ ഒപ്ഷന്‍ ലഭ്യമാവും. ഇത് എനേബിള്‍ ചെയ്യുന്നതോടെ വാട്‌സാപ്പ് തുറക്കാന്‍ ശ്രമിച്ചാല്‍ ഫിന്‍ഗര്‍ പ്രിന്റ് ഐഡി ആവശ്യപ്പെടും. ഫെയ്‌സ് ഐഡി ഉള്ള ഫോണ്‍ ആണെങ്കില്‍ ടച്ച്‌ ഐഡിക്ക് പകരം ഫെയ്‌സ് ഐഡിയായും ഉപയോഗിക്കാം.
കേബിൾ TV cash കൂട്ടിയോ ?? എല്ലാം കച്ചവടം
ആന്‍ഡ്രോയിഡില്‍ നിലവില്‍ ഫെയ്‌സ് ഐഡിയും ടച്ച്‌ ഐഡിയും ഉള്ള ഫോണുകളാണ് ഇറങ്ങുന്നതെന്നതിനാല്‍ ഈ ഫീച്ചര്‍ ഉടന്‍ തന്നെ ലഭ്യമാകുമെന്നാണ് സൂചന. ടച്ച്‌ ഐഡി ഫീച്ചര്‍ ഇപ്പോള്‍ ഡവലപ്‌മെന്റ് ഘട്ടത്തിലാണ്.

Leave A Reply

Your email address will not be published.