Technews, Reviews , much more

എക്കണോമി സ്മാർട്ട് ഫോണുമായി ഹുവായി; ‘Y7 പ്രോ’ വിപണിയില്‍

0 223

ഹുവായിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഹുവായി Y7 പ്രോയെ കമ്പനി വിയറ്റ്നാം വിപണിയില്‍ അവതരിപ്പിച്ചു. കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകൾ നല്‍കുന്ന എന്‍‌ട്രി ലെവല്‍ ഫോണായാണ് ഹുവായ് Y7 പ്രോയെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിനെ ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

3 ജി ബി റാം, 32 ജി ബി സ്റ്റോറേജ് വേരിയന്റിനെയാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 11,900 രൂപയാണ് ഹുവായ് Y7 പ്രോയുടെ വിയറ്റ്‌നാമിലെ വിപണിവില. ഇന്ത്യയിൽ എത്തുമ്പോൾ വിലയില്‍ ചെറിയ മാറ്റങ്ങള്‍ വന്നേക്കാം. 6.26 ഇഞ്ച് എച്ച്‌ ഡി വാട്ടര്‍ഡ്രോപ് നോച്ച്‌ ഡിസ്‌പ്ലേയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്.

HONDA പരസ്യം മനോരമയ്ക്ക് തെറ്റ് പറ്റിയോ ?

ഹുവായ് Y7 പ്രോയില്‍ സെല്‍ഫി ക്യാമറക്കാണ് കൂടുതല്‍ പ്രാധാന്യം. 16 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. 13 മെഗാപിക്സലിന്റെ പ്രൈമറി സെന്‍സറും 2 മെഗാപിക്സലിന്റെ സെക്കന്‍ഡറി ഡെപ്ത് സെന്‍സറും അടങ്ങുന ഡ്യുവല്‍ റിയര്‍ ക്യാമറകളാണ് ഫോണിലുള്ളത്.

ഫെയ്സ് അണ്‍ലോക്കിംഗ്, ഫിംഗര്‍പ്രിന്റ്, സെന്‍സര്‍ എന്നീ സംവിധാനങ്ങളും ഫോണില്‍ സജ്ജീകരിച്ചിട്ടുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 450 പ്രോസസറാണ് ഫോണിന്റെ കരുത്ത്. ആഡ്രോയിഡ് 8.1 ഓറിയോയിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. 4000 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്.

Leave A Reply

Your email address will not be published.