സ്ക്രീൻ റെക്കോർഡിങ് ഐഫോണിൽ എങ്ങനെ ചെയ്യാം..

0 134

സ്ക്രീൻ റെക്കോർഡിങ് എന്ന് പറയുന്ന പ്രക്രിയ വളരെ ലളിതമായി ചെയ്യാവുന്ന ഒരു കാര്യമാണ്. നിങ്ങളുടെ ഫോണിന്റെ കൺട്രോൾ സെൻറ്ററിൽ ഇതിനായിട്ടുള്ള സജ്ജീകരണങ്ങളിൽ മാറ്റം വരുത്തിയാൽ മതി. സ്ക്രീൻ റെക്കോർഡിങ് സംവിധാനം ലഭിക്കുവാനായി Settings > Control Center > Customize Controls ഈ രീതീയിൽ കടക്കുക . സ്ക്രീൻ റെക്കോർഡിങ്ങിന്റെ സമീപത്തായി കാണുന്ന ‘പ്ലസ് ഐക്കൺ’ സെലക്ട് ചെയ്യുക.

അപ്പോൾ കണ്ട്രോൾ സെന്ററിൽ റെക്കോർഡിങ് ഐക്കൺ പ്രത്യക്ഷപ്പെടും. സ്‌ക്രീനിന്റെ താഴത്തെ ഭാഗത്ത് നിന്നും മുകളിലേക്ക് സ്വയ്പ്പ് ചെയ്‌താൽ റെക്കോർഡിങ് ചെയ്യാനായി സാധിക്കും. ഐഫോൺ X, ഐഫോൺ XS, ഐഫോൺ XS മാക്സ്, ഐഫോൺ XR എന്നി ഐഫോണുകൾക്ക് റെക്കോർഡിങ് നടത്തുവാനായി മുകളിൽ വലത്തേയറ്റത്തെ ഭാഗത്ത് നിന്നും താഴേക്ക് സ്വയ്പ്പ് ചെയ്യുക.

ആപ്പിളിൽ സ്ക്രീൻ റെക്കോർഡിങ് വളരെ ലളിതമായി നടത്താവുന്ന ഒരു കാര്യമാണ്. ഇതിനായി, കണ്ട്രോൾ സെന്റർ തുറക്കുക എന്നിട്ട് സ്ക്രീൻ റെക്കോർഡ് ഐക്കണിൽ അമർത്തുക. ടച്ച് ചെയ്തുകഴിഞ്ഞാൽ മൂന്നു സെക്കന്റിനുള്ളിൽ തന്നെ കണ്ട്രോൾ സെന്റർ ക്ലോസ് ചെയ്യുക , എന്തെന്നാൽ ആ സമയത്തിനുള്ളിൽ റെക്കോർഡിങ് തുടങ്ങും. ഒരു ചുവന്ന ബാർ സ്‌ക്രീനിനെ മുകളിലായി കാണാം, ഇത് റെക്കോർഡിങ് നടക്കുന്നതിന്റെ സൂചനയാണ്.

സ്ക്രീൻ റെക്കോർഡിങ്ങിന്റെ കൂടെ ശബ്‌ദവും കൂടി റെക്കോർഡ് ചെയ്യണമെങ്കിൽ “സ്ക്രീൻ റെക്കോർഡ്” ഐക്കൺ കുറച്ചുകൂടി അമർത്തുക. ഒരു പോപ്പ്-അപ്പ് മെനു സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് കാണാൻ സാധിക്കും. അതിൽ കാണുന്ന മൈക്രോഫോൺ ഓഡിയോ ഐക്കൺ സെലക്ട് ചെയ്യുക. റെക്കോർഡിങ് നടന്ന് കഴിയുമ്പോൾ സ്‌ക്രീനിന്റെ മുകളിൽ കാണുന്ന റെഡ് ടൈമറിൽ അമർത്തുക. “സ്ക്രീൻ റെക്കോർഡിങ് വീഡിയോ സേവ് ടൂ ഫോട്ടോസ്” നോട്ടിഫിക്കേഷൻ സെന്ററിൽ കാണാൻ സാധിക്കും. റെക്കോർഡ് ചെയ്‌തത്‌ കാണുവാനായി ഈ നോട്ടോഫിക്കേഷനിൽ അമർത്തുക.

2019 വീഡിയോ ചെയ്യുമ്പോൾ

റെക്കോർഡിങ് കഴിഞ്ഞാൽ വീഡിയോ നിങ്ങൾക്ക് എഡിറ്റ് ചെയ്യേണ്ടതായി വരും. ആപ്പിൾ ഫോട്ടോസ് ആപ്പ് ഉപയോഗിച്ച് ഇത് കൂടുതൽ ലളിതമായി ചെയ്യാൻ സാധിക്കും. സ്ക്രീൻ റെക്കോർഡിങ് ചെയ്യ്ത് കഴിഞ്ഞാൽ “സ്ക്രീൻ റെക്കോർഡിങ് വീഡിയോ സേവ്ഡ് ടു ഫോട്ടോസ്” എന്ന മെസ്സേജ് കാണുവാൻ സാധിക്കും. ഒന്നുങ്കിൽ നിങ്ങൾക്ക് വന്ന നോട്ടിഫിക്കേഷനിൽ എഡിറ്റ് ചെയ്യുവാനായി ക്ലിക്ക് ചെയ്യാം അല്ലെങ്കിൽ ഫോട്ടോസ് ആപ്പ് തുറന്ന് എഡിറ്റ് ചെയ്യുക.

Leave A Reply

Your email address will not be published.