Technews, Reviews , much more

‘സ്റ്റേബിള്‍ കോയിനില്‍ ‘പണമിടപാട് സൗകര്യമൊരുക്കാനൊരുങ്ങി Whatsapp

0 251

ഇനിയിപ്പോള്‍ മെസ്സേജ് അയക്കാന്‍ മാത്രമല്ല പണവും കൈമാറാം . ഇന്ത്യയിലെ രണ്ടുകോടിയിലേറെയുള്ള ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് പ്രധാനമായിട്ടും വാട്സാപ്പ് മണി കമ്പനി അവതരിപ്പിക്കുന്നത് . സാമ്പത്തിക വിനിമയത്തിനായി യു.എസ് ഡോളര്‍ സമാനമായി ‘ സ്റ്റേബിള്‍ കോയിന്‍ ‘ തയ്യാറാക്കുകയാണെന്നാണ് റിപ്പോര്‍ട്ട് .

എന്നാല്‍ ക്രിപ്റ്റോ കറന്‍സി വഴിയുള്ള ഇത്തരമൊരു വിനിമയം ഇന്ത്യയില്‍ എങ്ങനെ സാധ്യമാക്കുമെന്നത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല . ഇന്ത്യന്‍ രൂപയിലല്ലാതെ വിനിമയം രാജ്യത്ത് നടത്തുന്നതിനായി റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അനുമതിയാവശ്യമായി വരും .

Honor 8X vs Redmi Note 6 Pro Comparison Malayalam

വാട്സാപ്പ് വഴി വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുകയും അതിനെ തുടര്‍ന്ന് കലാപസാധ്യതയും ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ നടക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ വാട്സാപ്പിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നു വന്നിരുന്നു . എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയുന്നതിനായി കര്‍ശനനടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പ് കമ്ബനി നല്‍കിയതോടെയാണ് നിരോധനം അടക്കമുള്ള കര്‍ശനനടപടികളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറിയത് .

Leave A Reply

Your email address will not be published.