Technews, Reviews , much more

ഫിംഗർപ്രിന്റ് സ്‌കാന്നറോടുകൂടിയ പുതിയ വിവോ Y93s സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു

0 182

വിവോയുടെ പുതിയ മോഡല്‍ Y93s സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. Y93sല്‍ ഉപയോഗിച്ചിരിക്കുന്ന ചിപ് സെറ്റില്‍ വ്യത്യാസമുണ്ടെങ്കിലും വിവോ Y93ന് സമാനമാണ് Y93sയും.ഇതിന്റെ ഏറ്റവും വലിയ സവിശേഷത മീഡിയടെക് MT6762 (ഹെലിയോ P22)ല്‍ ആണ് പ്രവര്‍ത്തിക്കുന്നത് എന്നുള്ളതാണ് . മൊബൈലിന്റെ പിൻഭാഗത്തായി ഒരു ഫിംഗർപ്രിന്റ് സ്‌കാന്നർ ഉണ്ട് എന്നുള്ളതാണ് മറ്റൊരു സവിശേഷത.

Key Specifications

വിവോ y93s ല്‍ 4 ജിബി റാം, 128 ജിബി സ്‌റ്റോറേജും ഉണ്ട്.മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 GB വരെ വര്‍ധിപ്പിക്കാന്‍ കഴിയും. സ്‌നാപ്ഡ്രാഗണ്‍ 439 ചിപ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവോ Y93ല്‍ 4GB റാമും 64GB സ്‌റ്റോറേജുമാണുള്ളത്.

HD+ 6.2 ഇഞ്ച് വാട്ടര്‍ഡ്രോപ് നോച് സ്‌ക്രീനാണ് ഫോണിലുള്ളത്. റെസല്യൂഷന്‍ 720×1520 പിക്‌സല്‍സ് ആണ്. ഇവ മാറ്റിനിര്‍ത്തിയാല്‍ y93s ഉം y93 യും തമ്മില്‍ കാര്യമായ വ്യത്യാസമില്ല. 19:9 ആസ്‌പെക്ട് റേഷ്യോ. മുകളിൽ ഉള്ള വാട്ടർ നോച് ലെൻസ് ഉള്ള 8 MP ഷൂട്ടർ ഹോൾഡ് ചെയ്യുന്നുണ്ട് .

13 MP പ്രൈമറി ക്യാമറയും 2 MP സെക്കന്ററി ക്യാമറയുമാണിതിനുള്ളത് .ഏകദേശം 17758 രൂപ വില വരുന്ന ഫോണ്‍ അറോറ ബ്ലൂ, അറോറ റെഡ്, സ്റ്റാറി നൈറ്റ് ബ്ലാക്ക്, ചുവപ്പ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

Leave A Reply

Your email address will not be published.