Technews, Reviews , much more

മൊബൈല്‍ നമ്പർ പോര്‍ട്ട് ചെയ്യാന്‍ ഇനി വെറും രണ്ട് ദിവസം , പുതിയ സംവിധാനം ഒരുക്കി ട്രായ്

0 2,070

നമ്പർ മാറാതെ മറ്റൊരു ടെലികോം കമ്പനിയുടെ ഉപഭോകാവായി മാറുന്നതിനാണ് മൊബൈല്‍ നമ്പർ പോര്‍ട്ടബിളിറ്റി എന്ന സംവിധാനം ഒരുക്കിയത്. എന്നാല്‍ ഒരു കമ്പനിയില്‍ നിന്നും മറ്റൊരു കമ്പനിയിലേക്ക് മാറുന്നതിന് ഒരാഴ്ചയില്‍ കൂടുഇതല്‍ സമയമെടുക്കുന്നത് ഉപയോക്താക്കള്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി.

ഒരേ സര്‍ക്കിളില്‍നിന്നും മറ്റൊരു ടെലികോം കമ്പനിയുടെ ഉപയോക്താവാകാന്‍ ഇനി വെറും രണ്ട് ദിവസം മാത്രം കാത്തിരുന്നാല്‍ മതി. ഇതിനായി പ്രത്യേക സംവിധാനം ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് ട്രായ്. മറ്റൊരു സര്‍ക്കിളിലെ ടെലികോം ദാതാവിലേക്കാണ് മാറേണ്ടത് എങ്കില്‍ നാലു ദിവസത്തിനകം പോര്‍ട്ടിംഗ് പൂർത്തീകരിക്കുന്ന വിധത്തിലുള്ളതാകും പുതിയ സംവിധാനം.

Live with kerala creators

ഇതു സംബന്ധിച്ച്‌ ടെലികോം സേവന ദാതാക്കളുമായി ട്രായ് ചര്‍ച്ച നടത്തി. മറ്റൊരു കമ്പനിയിലേക്ക് പോര്‍ട്ട് ചെയ്യുമ്ബോള്‍ പലപ്പോഴും കമ്പനികള്‍ ഉപയോക്താവിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ കൈമാറുന്നതായി ട്രായിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്ക് 10000 രൂപ പിഴ ചുമത്താനും ട്രായ് തീരുമാനിച്ചു.

Leave A Reply

Your email address will not be published.