Technews, Reviews , much more

ഷോപ്പിംഗ് എളുപ്പമാക്കാന്‍ – ഗൂഗിള്‍ ഷോപ്പിംഗ് എക്സ്പീരിയന്‍സ്

0 359

ഷോപ്പിംഗ് എക്സ്പീരിയന്‍സ് കൂടുതല്‍ ലളിതമാക്കുവാനായി ഗൂഗിള്‍ പുതിയ അവസരമൊരുക്കുന്നു . ഓഫര്‍, വില, റിവ്യൂസ് തുടങ്ങി ഷോപ്പിംഗ് സാധങ്ങള്‍; അത് ഏത് കമ്പനി , ആരുടെ കച്ചവടശൃംഖല എന്നിങ്ങനെയൊക്കെ വേര്‍തിരിച്ച്‌ ഷോപ്പിംഗ് എക്സ്പീരിയന്‍സ് കൂടുതല്‍ ആസ്വാദകരമാക്കാം.

ആദ്യം ‘മെയ്‌ഡ്‌ ടു ബ്രൗസ്’ ഷോപ്പിംഗ് ഓപ്ഷന്‍ ഗൂഗിള്‍ ഷോപ്പിംഗ് ഹോംപേജില്‍ കാണാന്‍ സാധിക്കും, രണ്ടാമതായി ഗൂഗിള്‍ സെര്‍ച്ചിന്റെ ഷോപ്പിംഗ് ടേബിളും, മൂന്നാമതായി ഗൂഗിള്‍ ലെന്സിലും ഗൂഗിള്‍ ഷോപ്പിംഗ് നടത്താവുന്നതാണ്.

ഷോപ്പിംഗ് ഹോംപേജ്: ഗൂഗിളിന്റെ പുതിയ ഷോപ്പിംഗ് ഹോംപേജില്‍ ഉപയോക്താക്കള്‍ക്ക് , ആയിരക്കണക്കിന് റീട്ടെയിലര്‍മാരില്‍ നിന്ന് വിവിധ ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള വേദിയാണ് ഇത്. ഈ പേജില്‍ പുതിയ ഉത്പന്നങ്ങളെ കുറിച്ചും, വിലവിവരങ്ങളെ കുറിച്ചും അറിയുവാന്‍ സാധിക്കും.

ഷോപ്പിംഗ് ടാബ്: ഇത് പെട്ടന്ന് ഉത്പന്നങ്ങള്‍ തിരയാനുള്ള ഒരു ഷോര്‍ട്ട്കട്ടാണ്. ഇതില്‍ ആവശ്യമുള്ള ഉല്പന്നത്തിന്റെ പേര് കൊടുക്കുമ്പോൾ ആ ഉത്പന്നത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാന്‍ സാധിക്കും. കൂടാതെ അറിയേണ്ട കാര്യങ്ങള്‍ ഈ ഷോപ്പിംഗ് ടാബില്‍ സെര്‍ച്ച്‌ ചെയ്താല്‍ മതിയാകും. ഹിന്ദിയിലും ഇംഗ്ലീഷിലും അന്വേഷിക്കേണ്ട കാര്യങ്ങള്‍ ടൈപ്പ് ചെയ്യാം.

Cochin International Airport Terminal 1 നവീകരിച്ചപ്പോൾ നമ്മൾ ഉയരങ്ങളിലേക്കു പറക്കുന്നു

ഗൂഗിള്‍ ലെന്‍സിലെ ‘സ്റ്റൈല്‍ സെര്‍ച്ച്‌’: ഇതില്‍ ആവശ്യമുള്ള ഉത്പന്നങ്ങളുടെ ദൃശ്യങ്ങള്‍ വ്യക്തമായി അറിയുവാനും നോക്കിവാങ്ങുവാനും കഴിയുന്നു. ഇത്‌ വഴി ഫര്‍ണിച്ചറുകള്‍, വീട്ടാവശ്യത്തിനുള്ള വസ്തുക്കള്‍, പിന്നെ വസ്ത്രങ്ങള്‍ എന്നിവ നോക്കി വാങ്ങുവാന്‍ സാധിക്കും.

മെര്‍ച്ചന്‍റ് സെന്‍റര്‍: ചില്ലറ വ്യാപാരികള്‍ക്കായിട്ടാണ് ഈ സംവിധനം, ഇത് വഴി വന്‍കിട വ്യാപാരികള്‍ തങ്ങളുടെ ഉത്പന്നങ്ങളുടെയും മറ്റും ദൃശ്യങ്ങള്‍ ഇതില്‍ അപ്‌ലോഡ് ചെയ്യുന്നു. ഈ സംവിധാനം ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാണ് ലഭ്യമായികൊണ്ടിരുന്നത്, ഇപ്പോള്‍, ഹിന്ദി ഭാഷയിലും ലഭ്യമാണ്.

Leave A Reply

Your email address will not be published.