Technews, Reviews , much more

ഡിസ്‌പ്ലെയില്‍ ക്യാമറയുമായി ഗ്യാലക്സി A8S

0 1,073

ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ വിതരണ കമ്പനിയായ സാംസങ്ങ് ഗ്യാലക്‌സി A8s ഹാന്‍ഡ്‌സെറ്റുമായി രംഗത്ത്. ഡിസ്‌പ്ലെയിലെ സെല്‍ഫി ക്യാമാറയാണ് ഗ്യാലക്‌സി A8s ന്റെ മുഖ്യ സവിശേഷത. ഡിസ്‌പ്ലെയുടെ മുകളില്‍ വലതു ഭാഗത്തായാണ് സെല്‍ഫി ക്യാമറ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Watch How to create Amazon influencer account

6.4 ഇഞ്ച് ഫുള്‍ എച്ച്‌ഡ് ഡിസ്‌പ്ലെയുള്ള ഫോണില്‍ പിന്നില്‍ മൂന്നു ക്യാമറകളും മുന്നില്‍ ഒരു ക്യാമറയുമാണുള്ളത്. പിന്നില്‍ 24+10+5 മെഗാപിക്‌സലാണ് ക്യാമറകള്‍ . സെല്‍ഫി ക്യാമറ 24 മെഗാപിക്‌സലാണ്. അലുമിനിയം ഫ്രെയ്മാണ് ഗ്യാലക്‌സി A8s ന്റെ പ്രത്യേകതകളിലൊന്ന്. 3400 എംഎഎച്ച്‌ ആണ് ബാറ്ററി ലൈഫ്. ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ ആണ് ഒഎസ്.

Samsung Galaxy A7 (Blue, 4GB RAM and 64GB Storage) with Offer

ഗ്യാലക്‌സി A8s ന്റെ പ്രോസസര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 710 ഒക്ടാകോര്‍ ആണ്. ഗ്യാലക്‌സി A8s ന്റെ രണ്ടു വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്. അടിസ്ഥാന മോഡല്‍ 6ജിബി റാം/128 ജിബി സ്റ്റോറേജ്, ടോപ് എന്‍ഡ് മോഡല്‍ 8ജിബി റാം/128 ജിബി സ്റ്റോറേജ് ആണ്.

Leave A Reply

Your email address will not be published.