Technews, Reviews , much more

ഐഫോണ്‍ അടക്കമുള്ള ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച്‌ ആമസോണ്‍

0 696

ആപ്പിള്‍ ഐഫോണിന് വന്‍ വിലക്കുറവുമായി ആമസോണ്‍ രംഗത്ത്. ഐഫോണ്‍ അടക്കമുള്ള ആപ്പിള്‍ ഉത്പന്നങ്ങള്‍ക്കാണ് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച്‌ ആമസോണ്‍ ഇന്ത്യയില്‍ ആപ്പിള്‍ ഫെസ്റ്റ് സെയില്‍ ആരംഭിച്ചിരിക്കുന്നത്. ഐഫോണിന് 16,000 രൂപവരെയും, മാക്ക് ബുക്കുകള്‍ക്ക് 9,000 രൂപവരെയും ഓഫര്‍ ഡിസംബര്‍ 8ന് ആരംഭിച്ച്‌ 15 വരെ തുടരുന്ന വില്‍പ്പന സമയത്ത് ലഭ്യമാകുന്നതാണ്. ഒപ്പം ആമസോണിന്റെ പ്രത്യേക ഓഫറുകള്‍ ആപ്പിള്‍ വാച്ച്‌ 3, ഐപാഡുകള്‍, ഹെഡ്‌ഫോണ്‍ എന്നിവയ്ക്കും ലഭിക്കും. മാത്രമല്ല, ആപ്പിളിന്റെ മാക്ക് ബുക്ക് എയര്‍ 2018 എഡിഷന് റീട്ടെയില്‍ പ്രൈസ് 1,14,900 രൂപയാണെങ്കില്‍ ഓഫര്‍ സെയില്‍ വില്‍പ്പ 1,05,900 രൂപയ്ക്കാണ്. മാക് ബുക്ക് എയര്‍ 8 ജിബി റാം/128 ജിബി പതിപ്പ് 5000 രൂപ ഡിസ്‌ക്കൗണ്ടോടെ 57,900 രൂപയ്ക്ക് ലഭിക്കുന്നു.

Watch Honor 8C Malayalam Review

കൂടാതെ,ആപ്പിള്‍ ഐഫോണ്‍ X 64 ജിബി പതിപ്പ് 74,999 രൂപയ്ക്ക് ലഭിക്കും. ഇത് പോലെ തന്നെ ഐഫോണ്‍ 6എസ് 24,999 രൂപയ്ക്കും, ആപ്പിള്‍ ഐഫോണ്‍ 6 20,999 രൂപയ്ക്കും ലഭ്യമാകും. ഒപ്പം നോ കോസ്റ്റ്  ഇഎംഐയും ലഭ്യമാണ്. നോ കോസ്റ്റ് ഇഎംഐ ഓഫര്‍ ഏറ്റവും പുതിയ ഐഫോണ്‍ മോഡലുകളായ ഐഫോണ്‍  XS, XS Max, XS R എന്നിവയ്ക്കും ലഭ്യമാണ്.

Leave A Reply

Your email address will not be published.