Technews, Reviews , much more

നോക്കിയ 8.1 വിപണിയിലെത്തുന്നു

0 354

എച്ച്‌എംഡി ഗ്ലോബല്‍ വിപണിയിലേക്ക് പുതിയ ആന്‍ഡ്രോയിഡ് ഫോണുമായ് എത്തുകയാണ്. നോക്കിയ 8.1 എന്ന് പേരില്‍ പുറത്തിറക്കുന്ന സ്മാര്‍ട്ഫോണിലൂടെ മിഡ് റെയ്ഞ്ച് സെഗ്മെന്റില്‍ ചുവടുറപ്പിക്കാനൊരുങ്ങുകയാണ് എച്ച്‌എംഡി ഗ്ലോബല്‍. ഡിസംബര്‍ 15ന് യുഎഇ വിപണിയിലാണ് നോക്കിയ 8.1 അവതരിപ്പിക്കുന്നത്. 1,499 ദിര്‍ഹം (28,805 രൂപ) ആണ് യുഎഇ വിപണിയില്‍​ ഫോണിന്റെ വില. ഡിസംബര്‍ 20 മുതല്‍ മറ്റു അറബ് രാജ്യങ്ങളിലും നോക്കിയ 8.1 വിപണിയിലെത്തും.

ബ്ലൂ/സില്‍വര്‍, സ്റ്റീല്‍/കോപ്പര്‍, അയണ്‍/സ്റ്റീല്‍ എന്നീ നിറങ്ങളിലാണ് നോക്കിയ 8.1 എത്തുന്നത്. നോക്കിയ എക്സ്7ന്റെ സ്പെസിഫിക്കേഷനുകളുമായി സാമ്യമുണ്ട് നോക്കിയ 8.1ന്. നോക്കിയ 8.1ന് ഫുള്‍ എച്ച്‌ഡി 6.18 ഇഞ്ച് പ്യുവര്‍ ഡിസ്‌പ്ലെയാണുള്ളത്. ആസ്പെക്‌ട് റേഷ്യോ 18:7:9, എച്ച്‌ഡിആര്‍ സ്പോര്‍ട്ട് എന്നിവയും നോക്കിയ 8.1ന് ഉണ്ട്. ക്യുവല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 710 പ്രോസസ്സര്‍, 4ജിബി റാം, 64ജിബി ഇന്‍-ബില്‍റ്റ് സ്റ്റോറേജ്, 18വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുള്ള 3,500 എംഎഎച്ച്‌ ബാറ്ററി എന്നിവയാണ് നോക്കിയ 8.1ന്റെ സവിശേഷതകള്‍.

പ്രമുഖ ലെന്‍സ് നിര്‍മ്മാതാക്കളായ സീസ്സ് ഒപ്റ്റിക്കസിന്റെ ഡ്യുവല്‍ ക്യാമറയാണ് നോക്കിയ 8.1നുള്ളത്. 12 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 13 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സര്‍ അടങ്ങിയ ഡ്യുവല്‍ റിയര്‍ ക്യാമറ. ഫ്രണ്ട് ക്യാമറ 20 മെഗാപിക്സലാണ്. കുറഞ്ഞ വെളിച്ചത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ക്യാമറയാണ് നോക്കിയ 8.1ന്. ആന്‍ഡ്രോയിഡ് 9 പൈ ഔട്ട്-ഓഫ്-ദി-ബോക്സാണ് നോക്കിയ 8.1ന്റെ ഓപ്പറേറ്റിങ് സിസ്റ്റം.

Leave A Reply

Your email address will not be published.