Technews, Reviews , much more

അഞ്ഞൂറ് രൂപയ്ക്ക് ഗൂഗിളിന്റെ വിസ്‌ഫോണ്‍ WP006

0 669

സ്മാര്‍ട്ടായ ഫീച്ചര്‍ ഫോണ്‍ ഗൂഗിള്‍ പുറത്തിറക്കി. വിസ്‌ഫോണ്‍ WP006- എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ കാഴ്ചയില്‍ ജിയോ ഫോണിന് സമാനമാണ്. ജിയോ ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന KaiOS-ല്‍ തന്നെയാണ് ഗൂഗിളിന്റെ വിസ്‌ഫോണും പ്രവര്‍ത്തിക്കുന്നത്.

ഗൂഗിള്‍ ഫോര്‍ ഇന്തൊനേഷ്യ ചടങ്ങില്‍ പുറത്തിറക്കിയ വിസ്‌ഫോണ്‍ WP006 തത്ക്കാലം ഇന്തൊനേഷ്യയില്‍ മാത്രമേ ലഭിക്കൂ. 99000 IDR ആണ് ഫോണിന്റെ വില. അതായത് ഏകദേശം 490 രൂപ.

Watch : Redmi Note 6 Pro Malayalam Review

4G കണക്ടിവിറ്റിയോട് കൂടിയ വിസ്‌ഫോണില്‍ ജിയോ ഫോണിലേത് പോലെ 4G സംവിധാനമുണ്ട്. രണ്ട് ഫോണുകളും തമ്മിലുള്ള മറ്റൊരു സാമ്യം വാട്‌സാപ്പിന്റെ സാന്നിധ്യമാണ്. KsiOS-ന് വേണ്ടി വികസിപ്പിച്ചെടുത്ത വാട്‌സാപ്പാണ് വിസ്‌ഫോണിലും ജിയോ ഫോണിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ വിസ്‌ഫോണില്‍ ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ സെര്‍ച്ച് എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.

Buy Now : Google Pixel 3 XL (Just Black, 4GB RAM, 64GB Storage)

512 MB റാം, 4GB ഇന്റേണല്‍ സ്റ്റോറേജ്, 2.4 ഇഞ്ച് സ്‌ക്രീന്‍, 1800 mAh ബാറ്ററി, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ MSM8905 ചിപ്‌സെറ്റ് എന്നിവയാണ് വിസ്‌ഫോണിന്റെ മറ്റ് സവിശേഷതകള്‍. പിന്നില്‍ 2MP ക്യാമറയും മുന്നില്‍ VGA ക്യാമറയുമുണ്ട്.

Leave A Reply

Your email address will not be published.